ബെംഗളുരു : ബെലഗാവിയിലെ അശ്വത്ഥാമ ക്ഷേത്രത്തിൽ കല്ലെറിഞ്ഞ മുസ്ലീം യുവാവിനെ നാട്ടുകാർ പിടികൂടി മർദ്ദിച്ചു. ബെലഗാവിയിൽ പാംഗുൽ ഗലിയിലെ അശ്വത്ഥാമ ക്ഷേത്രത്തിന് നേരെയാണ് യാസിർ നെസരാഗി എന്ന 19 കാരൻ കല്ലെറിഞ്ഞത് .
റംസാൻ നോമ്പ് തുറയ്‌ക്ക് പ്രദേശത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തെ മുതലെടുത്താണ് യാസിർ ക്ഷേത്രത്തിനു നേരെ ആക്രമണം നടത്തിയത് . കല്ലെറിഞ്ഞ ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച യാസിറെ ആളുകൾ ഓടിച്ചിട്ട് പിടികൂടി . തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു. പിന്നീട് ഇയാളെ പോലീസിന് കൈമാറി.
സംഭവം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പോലീസിന്റെ വേഗത്തിലുള്ള നടപടിയാണ് സ്ഥിതി ശാന്തമാക്കിയത്. അനിഷ്ടകരമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ ക്ഷേത്രത്തിന് ചുറ്റും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: