കൊൽക്കത്ത : ഏപ്രിൽ 6 ന് രാമനവമി ആഘോഷിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് ബംഗാളിൽ ഹൈന്ദവസംഘടനകൾ നടത്തുന്നത് . ജാതി, രാഷ്‌ട്രീയ ബന്ധങ്ങൾക്കപ്പുറം വിശാലമായ ബഹുജന പങ്കാളിത്തത്തോടെ ആഘോഷങ്ങൾ നടത്താനാണ് തീരുമാനം.
ആഘോഷങ്ങൾ നയിക്കാൻ ‘ജയ് ശ്രീ റാം കമ്മിറ്റി’, ‘രാം നവമി ഉദ്ജപാൻ സമിതി’ തുടങ്ങിയ സംഘടനകൾ രൂപീകരിച്ചു. ബരാസത്, ഖരഗ്പൂർ, ബിർഭം തുടങ്ങിയ പ്രദേശങ്ങളിൽ ഒന്നിലധികം ഡിജെകൾ അടക്കമാണ് ആഘോഷം . ഘോഷയാത്രയുടെ ദൈർഘ്യത്തിലും ഗാംഭീര്യത്തിലും സംഘാടകർ പരസ്പരം മത്സരിക്കുകയാണ്.
10 ലക്ഷം ഹൈന്ദവർ പങ്കെടുക്കുന്ന 20,000 ഘോഷയാത്രകൾ ബംഗാളിൽ നടക്കുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞു. ഒപ്പം ഡ്രോൺ ലൈറ്റിംഗ് ഷോ, പരമ്പരാഗത രഥങ്ങൾ , പുഷ്പവർഷം എന്നിവയും ഉണ്ടാകും. അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ‘ഹിന്ദു ഐക്യം’ എന്ന സന്ദേശം പ്രചരിപ്പിക്കാനും ബിജെപി ലക്ഷ്യമിടുന്നു.
അതേസമയം രാമനവമി ആഘോഷങ്ങൾക്കിടെ കല്ലെറിഞ്ഞ സംഭവങ്ങളിൽ പശ്ചിമ ബംഗാളിലെ മമത ബാനർജി സർക്കാരിനെ കേന്ദ്രമന്ത്രി സുകാന്ത മജുംദാർ ശക്തമായി വിമർശിച്ചു.
“ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ, ഹിന്ദു സമൂഹം അതിനോട് പ്രതികരിക്കും. ഓരോ പ്രവൃത്തിക്കും തുല്യവും വിപരീതവുമായ പ്രതികരണമുണ്ട്. ഇതാണ് ന്യൂട്ടന്റെ നിയമം: നമുക്ക് എന്തുചെയ്യാൻ കഴിയും? ലോകം ഇങ്ങനെയാണ് പ്രവർത്തിക്കുന്നത്,” മജുംദാർ പറഞ്ഞു.
കഴിഞ്ഞ തവണ പശ്ചിമ ബംഗാളിൽ രാമനവമി സമാധാനപരമായി ആഘോഷിച്ചിരുന്നുവെന്നും എന്നാൽ ഹൗറയിൽ കല്ലേറ് നടന്നുവെന്നും അദ്ദേഹം പറഞ്ഞു. വടക്കൻ ബംഗാളിലും ശ്രീരാംപൂരിലും നടന്ന ഇത്തരം സംഭവങ്ങൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: