Kerala

മലപ്പുറത്ത് പത്താം ക്ലാസിലെ മലയാളം-ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി; മൂന്ന് കുട്ടികൾക്ക് കുത്തേറ്റു

Published by

മലപ്പുറം: പെരിന്തൽമണ്ണ താഴെക്കോട് പിടിഎം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥി സംഘർഷം. മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു. പത്താം ക്ലാസ് വിദ്യാർത്ഥികൾക്കിടയിലാണ് സംഘർഷം ഉണ്ടായത്. പത്താം ക്ലാസിലെ മലയാളം-ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾ തമ്മിലാണ് ഏറ്റുമുട്ടിയത്.

പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ ഫർഹാൻ, മുഹമ്മദ് അജ്മൽ, മുഹമ്മദ് റിസ് ലാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ തലയ്‌ക്കാണ് പരിക്ക്. ഇവരെ
മഞ്ചേരി മെഡിക്കൽ കോളേജിലും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. സ്കൂളിലെ ഇംഗ്ലീഷ് മലയാളം മീഡിയം വിദ്യാർത്ഥികൾക്കിടയിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിൽ നടപടി നേരിട്ട വിദ്യാർത്ഥി ഇന്ന് പരീക്ഷയെഴുതാൻ സ്കൂളിൽ എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്.

ഈ വിദ്യാർത്ഥിയെ നേരത്തെ സ്‌കൂളിൽ നിന്ന് പുറത്താക്കിയിരുന്നു. പരീക്ഷ എഴുതാൻ വേണ്ടി മാത്രം അധ്യാപകർ അനുവാദം നൽകിയതായിരുന്നു. ഇന്ന് കത്തിയുമായാണ് ഈ കുട്ടി എത്തിയത്. ഒൻപതാം ക്ലാസ് മുതൽ വിദ്യാർത്ഥികൾ തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by