പട്ന : ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ 80 വയസ്സുള്ള ദളിത് ഹിന്ദു സ്ത്രീയെ ക്രൂരമായി ബലാത്സംഗം ചെയ്തതിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. മാർച്ച് 14 നാണ് സംഭവം നടന്നത്. തന്റെ കന്നുകാലികൾക്കായി പുല്ല് വെട്ടാൻ വയലിലേക്ക് പോയ വയോധികയെയാണ് ഛോട്ടേ ആലം എന്ന് വിളിക്കുന്ന സയ്യിദ് അലി ആക്രമിച്ചത്. വയലിൽ മർദ്ദിച്ച് കീഴ്പെടുത്തിയ വയോധികയെ ജിഹാദി പീഡിപ്പിക്കുകയായിരുന്നു.
കുറ്റകൃത്യം ചെയ്ത ശേഷം അയാൾ വയോധികയുടെ കണ്ണുകൾ ചൂഴ്ന്നെടുക്കാൻ പോലും ശ്രമിച്ചു. തുടർന്ന് അവർ മരിച്ചുവെന്ന് കരുതി അയാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പിന്നീട് ബൈകുന്ത്പൂർ പോലീസ് സ്റ്റേഷനിൽ സ്ത്രീയുടെ കുടുംബം പരാതി നൽകി. തുടർന്ന് പ്രധാന പ്രതിയായ സയ്യിദ് അലിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
അതേ സമയം ഇരയുടെ അവസ്ഥ വളരെ ഗുരുതരമായതിനാൽ 19 മണിക്കൂറിനു ശേഷമാണ് അവർക്ക് ബോധം തിരിച്ചുകിട്ടിയത്. ബോധം വീണ്ടെടുത്ത ശേഷമാണ് വയോധിക താൻ നേരിട്ട ദുരനുഭവം മറ്റുള്ളവരെ അറിയിച്ചത്. അവർ സംഭവം പറഞ്ഞപ്പോൾ തന്നെ എല്ലാവരും സയ്യിദ് അലിയുടെ വീട്ടിലേക്ക് പോയി. പക്ഷേ സയ്യിദ് അലിക്കൊപ്പം അവിടെയുണ്ടായിരുന്ന ബാബുദ്ദീൻ, ഷാബുദ്ദീൻ, സദ്ദാം, ഹഷ്മത്ത്, ജുമാദിൻ എന്നിവർ ജാതിയെ അടിസ്ഥാനമാക്കിയുള്ള അധിക്ഷേപങ്ങളും വധഭീഷണികളും മുഴക്കി പ്രതിഷേധിച്ചവരെ ആട്ടിപ്പായിക്കുകയും ചെയ്തു.
അതേ സമയം പ്രധാന പ്രതിയെ കൂടാതെ പ്രതിയുടെ കുടുംബത്തിലെ മറ്റ് നാല് അംഗങ്ങൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ടെന്ന് ബൈകുന്ത്പൂർ പോലീസ് സ്റ്റേഷൻ ഓഫീസർ അഭയ് കുമാർ രഞ്ജൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: