കൊച്ചി: പന്ത്രണ്ടാം വാര്‍ഷികാഘോഷ വേളയില്‍ ഉപഭോക്താകള്‍ക്ക് മികച്ച ഓഫറുകളുമായി ലുലു ഗ്രൂപ്പ്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്റ്റ് എന്നിവിടങ്ങളിലായി പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍, ഇലക്‌ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, ഗ്രോസറി തുടങ്ങിയവയില്‍ മികച്ച ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലുലു ഫാഷന്‍ സ്റ്റോറില്‍ ഓരോ 2500 രൂപയുടെ പര്‍ച്ചേസിനുമൊപ്പം 500 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകള്‍ സമ്മാനമായി നല്കും.
സ്മാര്‍ട്ട്‌ഫോണ്‍, ഗാഡ്ജറ്റുകള്‍, ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍, ബാഗുകള്‍, പാദരക്ഷകള്‍, വീട്ടുപകരണങ്ങള്‍, ആഭരണങ്ങള്‍, വാച്ചുകള്‍ ഇവ കൂടാതെ ഹൈപ്പര്‍മാര്‍ക്കറ്റിലെ സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങള്‍ വരെ മികച്ച വിലക്കുറവില്‍ ലഭിക്കും.
ലുലുവില്‍ നിന്ന് ഷോപ്പ് ചെയ്യുന്നവര്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ നേടാനും അവസരമുണ്ട്. 25 വരെയാണ് ഓഫറുകള്‍. ലുലു കണക്ടില്‍ 50 ശതമാനം വരെയുള്ള ഓഫുകളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ ബ്രാന്‍ഡുകളുടെ എസികള്‍ മികച്ച വിലക്കുറവില്‍ ലഭിക്കും. ചിലതിന് 50 ശതമാനം വരെ ഓഫറുണ്ട്. ലുലുഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഉപഭോക്താക്കള്‍ക്ക് 50 ശതമാനം വരെയുള്ള ഓഫറില്‍ നിത്യോപയോഗ സാധനങ്ങളും, ഗ്രോസറി, ഭക്ഷ്യ ഉത്പന്നങ്ങള്‍ എന്നിവയും വാങ്ങാം.
എല്ലാ ഷോപ്പുകളിലും ഓഫറുകള്‍
ലുലുമാളിലെ എല്ലാ ഷോപ്പുകളിലും വിവിധ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ ദിവസവും ഓരോ ബ്രാന്‍ഡ് എന്ന രീതിയില്‍ 24 ബ്രാന്‍ഡുകള്‍ക്കാണ് അതിശയിപ്പിക്കുന്ന ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മാളിലെ ഷോപ്പിങ്ങിലൂടെ നറുക്ക് വീഴുന്നവര്‍ക്ക് അതാത് ബ്രാന്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന സമ്മാനങ്ങളും ലഭിക്കും. 24 ബ്രാന്‍ഡുകള്‍ 24 ദിവസങ്ങളിലായിട്ടാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ലുലു ഹാപ്പിനസ് അംഗങ്ങള്‍ക്കായി മറ്റൊരു ഓഫറും ഒരുക്കിയിട്ടുണ്ട്. ആയിരം രൂപയില്‍ കൂടുതല്‍ പര്‍ച്ചേസ് ചെയ്യുന്ന അംഗങ്ങള്‍ക്കാണ് 1212 ചിയര്‍ പോയിന്റ് സ്വന്തമാക്കാം. ലുലു ഹാപ്പിനസില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് ഈ ഓഫര്‍ ലഭിക്കും. ഹാപ്പിനസിലെ ഈ ഓഫര്‍ 31 വരെ നിലനില്‍ക്കും.
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും നടക്കും. നിലവില്‍ റമദാന്‍ സ്ട്രീറ്റ് ഉള്‍പ്പടെ മാളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. ഫ്‌ളേവേഴ്‌സ് ഓഫ് റമദാന്‍, 26ന് മെഹന്ദി മാജിക്ക്, 27ന് എലഗന്‍സി ഇന്‍ ഇങ്ക്, വാര്‍ഷിക ദിനമായ 29ന് ഗായിക സിത്താര അവതരിപ്പിക്കുന്ന ലൈവ് ബാന്‍ഡും അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: