India

ഇന്ത്യയെ വികസിപ്പിക്കുന്നതിനുള്ള ആദ്യപടി ഗ്രാമങ്ങളുടെ വികസനമാണ് ; പരിസ്ഥിതി സംരക്ഷണത്തിനും ഏറെ പ്രാധാന്യം നൽകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

25 വർഷത്തിനുള്ളിൽ ഒരു വികസിത ഇന്ത്യയെ സൃഷ്ടിക്കണമെന്ന് മോദി പറഞ്ഞു. ഇതിന് സമൂഹത്തിന്റെ സഹായം ആവശ്യമാണ്.

Published by

സൂററ്റ് : ഗുജറാത്തിലെ ഭാവ്‌നഗർ ജില്ലയിലെ ബാവ്‌ലിയാലി ഗ്രാമത്തിൽ നടന്ന സന്ത് ശ്രീ നാഗലഖ ബാപ-ഠാക്കൂർ ധാമിന്റെ പുനഃസമർപ്പണ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച വീഡിയോ സന്ദേശത്തിലൂടെ ഭക്തരെ അഭിസംബോധന ചെയ്തു. പ്രദേശത്തെ ബർവാദ് സമൂഹത്തിന്റെ പശു സംരക്ഷണത്തെക്കുറിച്ചും പ്രകൃതി സ്നേഹത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു.

വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് സംഭാവന നൽകാൻ പ്രധാനമന്ത്രി സമൂഹത്തിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇന്ത്യയെ വികസിപ്പിക്കുന്നതിനുള്ള ആദ്യപടി ഗ്രാമങ്ങളുടെ വികസനമാണെന്ന് മോദി പറഞ്ഞു. ഇന്ന് പ്രകൃതിയെയും കന്നുകാലികളെയും സേവിക്കുക എന്നതാണ് നമ്മുടെ ധർമ്മമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ 25 വർഷത്തിനുള്ളിൽ ഒരു വികസിത ഇന്ത്യയെ സൃഷ്ടിക്കണമെന്ന് മോദി പറഞ്ഞു. ഇതിന് സമൂഹത്തിന്റെ സഹായം ആവശ്യമാണ്. കേന്ദ്ര സർക്കാരിന്റെ പദ്ധതിയെക്കുറിച്ച് പരാമർശിക്കവേ കുളമ്പുരോഗത്തിന് മൃഗങ്ങൾക്ക് പതിവായി വാക്സിനുകൾ എടുക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതൊരു കാരുണ്യ പ്രവൃത്തിയാണ്, ദയവായി ഇത് ചെയ്തു തീർക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാമത്തെ പദ്ധതിയെക്കുറിച്ച് പരാമർശിക്കവേ കർഷകർക്ക് പിന്നാലെ ഇനി മുതൽ മൃഗങ്ങളെ മേയ്‌ക്കുന്നവർക്കും ക്രെഡിറ്റ് കാർഡുകൾ നൽകുമെന്ന് മോദി പറഞ്ഞു. ഇതോടെ കന്നുകാലി കർഷകർക്ക് കുറഞ്ഞ പലിശയ്‌ക്ക് ബാങ്കിൽ നിന്ന് പണം ലഭിക്കും. തദ്ദേശീയ പശുക്കളുടെ വംശം വർദ്ധിപ്പിക്കുന്നതിനായി നാഷണൽ ഗോകുൽ മിഷൻ നടത്തുന്നു. ഈ പദ്ധതികൾ പ്രയോജനപ്പെടുത്താനും അദ്ദേഹം കന്നുകാലി കർഷകരോട് ആവശ്യപ്പെട്ടു.

പരിസ്ഥിതി സംരക്ഷണത്തിനായി മരങ്ങൾ നടുന്നതിനെക്കുറിച്ചും, പ്രകൃതിദത്ത കൃഷി സ്വീകരിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. നേരത്തെ പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭമേളയെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചിരുന്നു. ചരിത്രപ്രസിദ്ധമായ മഹാകുംഭമേളയുടെ ശുഭകരമായ അവസരത്തിൽ മഹന്ത് റാംബാപുവിന് മഹാമണ്ഡലേശ്വര്‍ പദവി ലഭിച്ചത് നമുക്കെല്ലാവർക്കും അഭിമാനകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by