Idukki

ചുവരും തറയും സീലിംഗും തേക്കില്‍ നിര്‍മ്മിച്ച ഇക്കോ ലോഡ്ജ് പീരുമേടില്‍,സഞ്ചാരികള്‍ക്കായി ശനിയാഴ്ച തുറക്കും,

Published by

തൊടുപുഴ: സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ പീരുമേടില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഇക്കോ ലോഡ്ജ് ശനിയാഴ്ച തുറക്കും. പത്തനംതിട്ട ഗവി, വാഗമണ്‍, തേക്കടി ഇക്കോ ടൂറിസം സര്‍ക്യൂട്ട് വികസനത്തിന്റെ ഭാഗമായാണ് ഇക്കോ ലോഡ്ജ് പൂര്‍ത്തീകരിച്ചത്. 12 മുറികള്‍ ഉള്‍പ്പെടുന്ന രണ്ട് ബ്ലോക്കുകള്‍, അടുക്കള, ഡൈനിംഗ് ഹാള്‍ എന്നിവയാണ് ലോഡ്ജിലുളളത്. ചുവരുകളും തറയും സീലിംഗും തേക്ക് തടിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പാര്‍ക്കിംഗ് യാര്‍ഡ്, സംരക്ഷണ ഭിത്തിയും വേലിയും, മുന്‍വശത്തെ വഴി, പൂന്തോട്ടവും കളിസ്ഥലവും, ചുറ്റുമുള്ള ഇന്റര്‍ലോക്ക്, ഭിന്നശേഷിക്കാര്‍ക്കായുള്ള വിശ്രമമുറിയിലേക്കുള്ള പാസേജ് , നടുമുറ്റം, ഇക്കോലോഡ്ജിന്റെ സര്‍വീസ് ബ്ലോക്ക്, റെഡിമെയ്ഡ് ബയോഗ്യാസ് പ്ലാന്റ്, മഴവെള്ള സംഭരണത്തിനായുള്ള ക്രമീകരണങ്ങള്‍. ഗേറ്റിന്റെ നവീകരണം, പ്രവേശന കവാടത്തില്‍ ലോഗോയുള്ള കമാനം, സിഗ്നേച്ചര്‍ ബോര്‍ഡുകള്‍, വൈദ്യുതീകരണം എന്നിവയും അനുബന്ധ പദ്ധതിയിലുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by