ന്യൂദല്‍ഹി: ബാലതാരത്തിനെതിരെ അധിക്ഷേപകരമായി സംസാരിച്ചതിന്‌റെ പേരില്‍ എടുത്ത പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശപ്പെട്ട് സംവിധായകന്‍ ശാന്തിവിള ദിനേശ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ദിനേശ് വിചാരണ നേരിടണമെന്ന് കോടതി പറഞ്ഞു. ശാന്തിവിള ദിനേശും ഓണ്‍ലൈന്‍ ചാനല്‍ ഉടമ സുനില്‍ മാത്യുവും ചേര്‍ന്ന് നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് ബേലാ എം ത്രിവേദി അധ്യക്ഷയായ ബെഞ്ച് തള്ളിയത്.
സുനില്‍ മാത്യവിന്‌റെ ഓണ്‍ലൈന്‍ മാധ്യമസ്ഥാപനത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാലതാരത്തിനെതിരെ ശാന്തിവിള ദിനേശിന്റെ വിവാദ പരാമര്‍ശങ്ങളുണ്ടായത്. എന്നാല്‍ കേസിനു പിന്നില്‍ മലയാളത്തിലെ ഒരു സംവിധായകനാണെന്നായിരുന്നു ശാന്തിവിള ദിനേശിന്‌റെ അഭിഭാഷകന്‍ വാദിച്ചത്. സ്വന്തം യു ട്യൂബ് ചാനലിനു പുറമെ മറ്റ് ചാനലുകളിലും പഴയ കാല സംവിധായകനായ ദിനേശ് ഒട്ടേറെ വിവാദ പരാമര്‍ശങ്ങള്‍ നടത്താറുണ്ട്. ഇതിന്‌റെ പേരില്‍ സമാനമായ കേസുകള്‍ ഇദ്‌ദേഹത്തിനെതിരെ നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: