കൊൽക്കത്ത : മഹാകുംഭമേളയും, അയോദ്ധ്യരാമക്ഷേത്രവും ബഹിഷ്ക്കരിച്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഫുർഫുറ ഷെരീഫ് സന്ദർശിച്ചു. ഒരു പതിറ്റാണ്ടിനുശേഷമാണ് ഫുർഫുറ ഷെരീഫിൽ മമത എത്തുന്നത്. ന്യൂനപക്ഷ വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് വിമർശനം.
റംസാൻ മാസത്തിൽ ഫുർഫുറ ഷെരീഫിലെ പുരോഹിതന്മാരുമായി കൂടിക്കാഴ്ച നടത്തിയതും മമത ഇഫ്താർ വിരുന്നിൽ പങ്കെടുത്തതും മമത ബാനർജി 2026 ലെ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണെന്നതിൽ സംശയമില്ല. ഫർഫുറ ഷെരീഫ് സന്ദർശനത്തെ മമത ബാനർജിയുടെ തിരഞ്ഞെടുപ്പ് ആചാരമായിട്ടാണ് ബിജെപി നേതാവ് ശുഭേന്ദു അധികാരി വിശേഷിപ്പിച്ചത്
തിരഞ്ഞെടുപ്പിനായി മുസ്ലീം സമുദായത്തിന്റെ പിന്തുണ നേടാനുള്ള രാഷ്‌ട്രീയ തന്ത്രമാണിതെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു . ഹിന്ദുക്കളുടെ അഭിമാനമായി മാറിയ അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് ബഹിഷ്ക്കരിച്ച വ്യക്തിയാണ് മമത . മാത്രമല്ല ഇന്ത്യയിലെ ഏറ്റവും വലിയ സനാതനസംഗമമായ മഹാകുംഭമേളയെ മൃത്യുകുംഭ് എന്നാണ് മമത വിശേഷിപ്പിച്ചത് . അതുകൊണ്ട് തന്നെ ഹിന്ദുക്കളെ ഒന്നടങ്കം അപമാനിച്ച് മുസ്ലീം സമുദായത്തിനു വേണ്ടി മാത്രം നിലകൊള്ളുന്ന മമതയ്‌ക്ക് ഇതിനുള്ള തിരിച്ചടി നൽകണമെന്നും വോട്ടർമാരിൽ ചിലർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: