റായ്പൂര്‍: ബീജാപ്പൂരിലും കാങ്കറിലും സുരക്ഷാ സേന നടത്തിയ മാവോയിസ്റ്റ് വിരുദ്ധ നടപടിയില്‍ 30 നക്‌സലുകള്‍ കൊല്ലപ്പെട്ടു. ഒരു പോലീസുദ്യോഗസ്ഥനും നടപടിക്കിടെ കൊല്ലപ്പെട്ടു. ബീജാപ്പൂര്‍-ദന്തേവാഡ അതിര്‍ത്തിയിലെ വനമേഖലയില്‍ 26 മാവോയിസ്റ്റുകളെ വധിച്ചതായി ബസ്തര്‍ ഐ.ജി പി സുന്ദര്‍രാജ് അറിയിച്ചു.
ബീജാപ്പൂര്‍ ജില്ലാ റിസര്‍വ് ഗാര്‍ഡിനാണ് ജീവന്‍ നഷ്ടമായത്. ഇന്ന് രാവിലെ ഏഴുമണി മുതലാണ് ബീജാപ്പൂരില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. മറ്റൊരു ഏറ്റുമുട്ടല്‍ കാങ്കര്‍-നാരായണ്‍പൂര്‍ അതിര്‍ത്തി മേഖലയിലാണ് നടന്നത്. ഛോത്തേബേതിയ പോലീസ് സ്‌റ്റേഷന്‍ മേഖലയിലെ കോറോസ്‌കോടോ ഗ്രാമത്തിലാണ് സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ നാല് നക്‌സലുകള്‍ കൊല്ലപ്പെട്ടത്. ഓട്ടോമാറ്റിക് യന്ത്രത്തോക്കുകള്‍ അടക്കമുള്ള ആയുധങ്ങളും ഇവിടെ പിടികൂടിയിട്ടുണ്ട്. ഏറ്റുമുട്ടല്‍ നടന്ന രണ്ട് പ്രദേശത്തും കൂടുതല്‍ നക്‌സലുകള്‍ക്ക് വേണ്ടി സുരക്ഷാ സേനയുടെ തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
ബീജാപ്പൂര്‍ ജില്ലയില്‍ കഴിഞ്ഞയാഴ്ച മാത്രം 17 നക്‌സലുകളാണ് ആയുധം വെച്ച് കീഴടങ്ങിയത്. ഫെബ്രുവരിയില്‍ അമ്പതോളം നക്‌സലുകളും കീഴടങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: