ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവുമായി ബന്ധപ്പെട്ട മൂന്ന് സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം ഊർജിതമാക്കി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ), എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘം. രന്യ റാവു ഫോട്ടോഗ്രാഫി പ്രൈവറ്റ് ലിമിറ്റഡ്, അയ്റസ് ഗ്രീൻസ് പ്രൈവറ്റ് ലിമിറ്റഡ്, മുമ്പ് ബയോഎൻസോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആയിരുന്ന ക്സിറോഡ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് കമ്പനികൾ. മൂന്ന് കമ്പനികളിലും രന്യ റാവു എന്ന രന്യ റാവു ഡയറക്ടർമാരിൽ ഒരാളാണ്.
രന്യയുടെ അമ്മ രോഹിണി, സഹോദരൻ എന്നിവർക്കും കമ്പനികളിൽ പങ്കുണ്ട്. മൂന്ന് കമ്പനികളും ഒരേ വിലാസത്തിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ഇവയുടെ ഓഫിസ് വ്യത്യസ്ത പ്രദേശങ്ങളിലാണ് ഇപ്പോഴുള്ളത്. ഇവയുടെ പ്രവർത്തനങ്ങൾ സംശയാസ്പദമാണെന്ന് അന്വേഷണ സംഘം അറിയിച്ചു. 2020-21 കാലയളവിലാണ് കമ്പനിയുടെ ഡയറക്ടർ ബോർഡ് സ്ഥാനത്തേക്ക് രന്യ നിയമിതായാകുന്നത്. കമ്പനികളുടെ പ്രവർത്തനത്തിൽ അസ്വാഭാവികത ഉള്ളതായും, വരുമാന സ്രോതസിനെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: