ഐപിഎല്‍ ആരംഭിച്ച 2008 സീസണ്‍ മുതല്‍ വലിയ ആരാധക പിന്തുണയുള്ള ടീം ആണ് ആര്‍സിബി. രാഹുല്‍ ദ്രാവിഡ് ആയിരുന്നു പ്രഥമ നായകന്‍. അന്ന് മുതല്‍ക്കേ വലിയ ആരാധക പിന്തുണയുണ്ട്. പക്ഷെ ഒരിക്കല്‍ പോലും കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചിട്ടില്ല. ദ്രാവിഡിന് പുറമെ കെവിന്‍ പീറ്റേഴ്‌സണ്‍, അനില്‍ കുംബ്ലെ, ഡാനിയേല്‍ വെട്ടോറി, എ ബി ഡിവില്ല്യേഴ്‌സ്, സഹീര്‍ ഖാന്‍, ക്രിസ് ഗെയ്ല്‍ തുടങ്ങിയ ഇതിഹാസ താരങ്ങളും വിരാട് കോഹ്‌ലി, ഫാഫ് ഡുപ്ലെസ്സി തുടങ്ങിയ വമ്പന്‍ താരങ്ങളും ടീമിന്റെ ഭാഗമായിരുന്നു. എന്നിട്ടും മൂന്ന് തവണ റണ്ണറപ്പുകളാകാന്‍ മാത്രമേ സാധിച്ചിട്ടുള്ളു. 2009, 2011, 2016 സീസണുകളിലായിരുന്നു അത്.
ടീം: രജത്ത് പാട്ടീദാര്‍(ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ദേവദത്ത് പടിക്കല്‍, സ്വാസ്തിക് ചികാര, ഫില്‍ സാള്‍ട്ട്, ജിതേഷ് ശര്‍മ, ലയാം ലിവിങ്സ്റ്റണ്‍, ക്രുണാല്‍ പാണ്ഡ്യ, ടിംഡേവിഡ്, ജേക്കബ് ബെതെല്‍, റൊമാറിയോ ഷെപ്പേര്‍ഡ്, സ്വാപ്‌നില്‍ സിങ്, മനോജ് ബന്ദാഗെ, മോഹിത് റതീ, ജോഷ് ഹെയ്‌സല്‍വുഡ്, ഭുവനേശ്വര്‍ കുമാര്‍, രാസിഖ് സലാം, യാഷ് ദയാല്‍, നുവാന്‍ തുഷാര, ലുംഗി എന്‍ജിഡി, അഭിനന്ദന്‍ സിങ്, സുയാഷ് ശര്‍മ
പ്രതികരിക്കാൻ ഇവിടെ എഴുതുക: