ബെംഗളൂരു: ഫാക്ടറി ശുചിമുറിയിൽ പാക് അനുകൂല മുദ്രാവാക്യം എഴുതിയ രണ്ട് പേർ പിടിയിൽ. ബിഡദിയിലെ സ്വകാര്യ ഫാക്ടറിയിലാണ് സംഭവം. നോർത്ത് കർണാടക സ്വദേശികളായ ഹൈമദ് ഹുസൈൻ (21), സാദിഖ് (24) എന്നിവരാണ് പിടിയിലായത്. ബിഡദി ഭീമനഹള്ളിയിലെ ജാപ്പനീസ് ഓട്ടോമോട്ടീവ് ഫാക്ടറിയിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്.
കമ്പനിയിലെ ശുചിമുറിയുടെ ചുമരുകളിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതുകയും, കന്നഡിഗർക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിനും ഇവർക്കെതിരെ മറ്റ് ജീവനക്കാർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇരുവരെയും ജോലിയിൽ നിന്ന് പുറത്താക്കിയതായി കമ്പനി എച്ച്. ആർ. അറിയിച്ചു.
അടുത്തിടെ അവസാനിച്ച ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാൻ ഇന്ത്യയോട് തോറ്റതിന് ശേഷം ഫാക്ടറിയിലെ ചില ജീവനക്കാർ തങ്ങളെ പരിഹസിച്ചതായും, ഇതിന് പകരമായാണ് മുദ്രാവാക്യം എഴുതിയതെന്നും ഇവർ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: