തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ കേന്ദ്രസഹായം തേടി സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിക്ക് . കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി ചര്‍ച്ച നടത്താന്‍ വ്യാഴാഴ്ച മന്ത്രി സമയം തേടിയിട്ടുണ്ട്. ആശമാര്‍ ഉന്നയിച്ച വിഷയങ്ങള്‍ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും സഹായം തേടുകയുമാണ് ലക്ഷ്യം. ആശ വര്‍ക്കര്‍മാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം ഇനിയും നീട്ടിക്കൊണ്ടു പോകുന്നത് സംസ്ഥാന സര്‍ക്കാരിന് ദോഷം ചെയ്യുമെന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ച് ഇടതു സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ തുടങ്ങാനിരിക്കെ. വ്യാഴാഴ്ച മുതല്‍ നിരാഹാര സമരം നടത്തുമെന്ന് ആശ വര്‍ക്കര്‍മാര്‍ അറിയിച്ചിട്ടുമുണ്ട്. ഇങ്ങനെ പോയാല്‍ സമരം കൈവിട്ടുപോകുമെന്ന് സംസ്ഥാന സര്‍ക്കാരിന് ബോധ്യപ്പെട്ടുകഴിഞ്ഞു. സമരം തീര്‍ക്കാനുള്ള ഒരു പോംവഴിയുമായേ തിരികെ വരാവൂ എന്നാണ് മന്ത്രി വീണാ ജോര്‍ജിന് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: