Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

പൂര്‍ണത്രയീശനെ സ്തുതിക്കുന്ന കീര്‍ത്തനവുമായി ശ്രീവത്സന്‍ ജെ മേനോന്‍

പൂര്‍ണത്രയീശനെ സ്തുതിക്കുന്ന സന്താനഗോപാലം കഥ ഇതിവൃത്തമാക്കി രചിച്ച 'ചിന്തയാമി ദേവേശം' എന്ന കീര്‍ത്തനത്തിന്റെ മ്യൂസിക് വീഡിയോയുമായി ശ്രീവത്സന്‍ ജെ. മേനോന്‍.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Mar 19, 2025, 07:14 pm IST
in Music, Entertainment
ശ്രീവത്സന്‍ ജെ മേനോന്‍ (വലത്ത്)

ശ്രീവത്സന്‍ ജെ മേനോന്‍ (വലത്ത്)

പൂര്‍ണത്രയീശനെ സ്തുതിക്കുന്ന സന്താനഗോപാലം കഥ ഇതിവൃത്തമാക്കി രചിച്ച ‘ചിന്തയാമി ദേവേശം’ എന്ന കീര്‍ത്തനത്തിന്റെ മ്യൂസിക് വീഡിയോയുമായി ശ്രീവത്സന്‍ ജെ. മേനോന്‍. സംസ്കൃതത്തില്‍ രചിക്കപ്പെട്ട ഈ കീര്‍ത്തനം ഏഴ് രാഗങ്ങളിലെ ഒരു രാഗമാലികയായാണ് ഡോ.ശ്രീവത്സന്‍ ജെ മേനോന്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് വീഡിയോയില്‍ ശ്രീവത്സന്‍ ജെ മേനോന്‍ തന്നെ പാടി അഭിനയിച്ചിരിക്കുന്നു.

ചിന്തയാമി ദേവേശം
സര്‍വ്വ ഭുവനാധീശം….
യദുകുലോദിതവരദം
പാണ്ഡുപുത്രാഭയസുനീഡം…ഇങ്ങിനെ പോകുന്നു കീര്‍ത്തനത്തിലെ വരികള്‍.

ഏഴ് രാഗങ്ങള്‍ താഴെ പറയുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒരു പല്ലവിയും ആറ് ചരണങ്ങളുമാണ് ഈ കീര്‍ത്തനത്തില്‍ ഉള്ളത്. പല്ലവി രീതിഗൗള രാഗത്തിലും ഒന്നാം യദുകുലകാംബോജിയിലും ചിട്ടപ്പെടുത്തിയിരിക്കുന്നു. ചരണം 2 (വസന്ത രാഗം), ചരണം 3 (വരാളി രാഗം),
ചരണം 4 (ദേവഗാന്ധാരി രാഗം), ചരണം 5 (യമുനാകല്യാണി രാഗം), ചരണം 6 ( സുരുട്ടി രാഗം) എന്നിങ്ങനെ ചിട്ടപ്പെടുത്തിയിരിക്കുന്നു.

ശ്രീവത്സന്‍ ജെ മേനോന്‍ ആലപിക്കുമ്പോള്‍ ഭക്തിയും ദൈവരാധനയും അതിന്റെ വിശുദ്ധയില്‍ തിളങ്ങുന്നു. ഒമ്പത് മിനിറ്റ് നാല്‍പത്തിരണ്ട് സെക്കന്‍റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. രണ്ട് ദിവത്തില്‍ അമ്പതിനായിരത്തില്‍പരം തവണ ഈ വീഡിയോ പലരായി കണ്ടു കഴിഞ്ഞു. പിഎന്‍എസ് എന്‍റര്‍ടെയിന്‍മെന്‍റ് ആണ് നിര്‍മ്മതാക്കള്‍. “പ്രകാശിന്റെ ഭക്തിപൂർണ്ണമായ രചന,രചനയുടെ ആത്മാവ് പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട് ശ്രീവൽസൻമേനോന്റെ ആലാപനം,രണ്ടിനോടുംനീതിപുലർത്തുന്ന പശ്ത്താലാവിഷ്ക്കാരം….ഗംഭീരം ,മനോഹരം ..പൂർണ്ണത്രയീശന്റെ പിറന്നാൾ ദിവസം ആ തൃപ്പാദങ്ങളിൽ സമർപ്പിക്കാൻ ഇതിനേക്കാൾ വലിയ സമ്മാനമെന്തുണ്ട്.”.- വീഡിയോ ആസ്വദിച്ച ശേഷം ഒരു ശ്രോതാവിന്റെ പ്രതികരണം ഇങ്ങിനെ.

വേദങ്ങളുടെ ഈശന്‍ ആണ് മഹാവിഷ്ണു സങ്കല്‍പം കുടികൊള്ളുന്ന പൂര്‍ണ്ണത്രയീശന്‍. അഞ്ച് തലകളുള്ള ആദിശേഷന്റെ തണലില്‍ കുടികൊള്ളുന്ന ശിശുക്കളുടെ രക്ഷകനായ സന്താനഗോപാലമൂര്‍ത്തിയാണ് പൂര്‍ണ്ണത്രയീശന്‍. സന്താനഗോപാലം കഥയാണ് ഇതിവൃത്തം. ഈ കഥയെ ആസ്പദമാക്കിയുള്ള കീര്‍ത്തനം സംസ്കൃതത്തില്‍ രചിച്ചത് പ്രകാശ് കെ വര്‍മ്മ. അര്‍ജുനന്റെ അഹങ്കാരം ഭഗവാന്‍ കൃഷ്ണന്‍ ശമിപ്പിക്കുന്ന കഥയാണ് ഭാഗവതത്തിലെ സന്താനഗോപാലം കഥ.

പൂര്‍ണ്ണത്രയീശ കഥ
യാദവസഭയിൽ വെച്ച്, തന്റെ ഒമ്പതാമത്തെ കുട്ടിയേയും നഷ്ടപ്പെട്ട ഒരു ബ്രാഹ്മണന്റെ കരച്ചിൽ കേൾക്കുന്ന അർജ്ജുനൻ, ഇനിയുണ്ടാകുന്ന കുട്ടിയെ ഞാൻ രക്ഷിച്ചുകൊള്ളാം എന്ന് ഘോരശപഥം ചെയ്യുന്നു. മൂന്നു ലോകങ്ങളിലും തന്നെ വെല്ലാൻ ആരുമില്ലെന്ന് കരുതിയ അർജ്ജുനൻ കാവൽ നിൽക്കുമ്പോൾ പത്താമത്തെ കുട്ടി ജനനത്തിൽ തന്നെ അപ്രത്യക്ഷമാകുന്നു.

കുട്ടിയെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും വിഫലമായി, തീയിൽ ചാടി മരിക്കാൻ പോകുന്ന അർജ്ജുനനെ ഭഗവാൻ ശ്രീകൃഷ്ണൻ എത്തി തടയുന്നു. അഹങ്കാരം പൂർണ്ണമായൂം നീങ്ങിയ അർജ്ജുനനെ ഭഗവാൻ വൈകുണ്ഠലോകത്തേയ്‌ക്ക് കൂട്ടിക്കൊണ്ടുപോയി പത്തു കുട്ടികളോടൊപ്പം വിരാജിക്കുന്ന സാക്ഷാൽ മഹാവിഷ്ണുവിന്റെ ദർശനം കൊടുക്കുന്നു. ഭഗവാനോടുള്ള പൂർണ്ണമായ ശരണാഗതിയും, അചഞ്ചലമായ ഭക്തിവിശ്വാസവും മാത്രമാണ് തന്റെ ഏകമാർഗ്ഗമെന്ന് അർജ്ജുനൻ തിരിച്ചറിയുന്നു. അർജ്ജുനനിൽ സംപ്രീതനായ ഭഗവാൻ തന്റെ ഒരു വിഗ്രഹം സമ്മാനിക്കുകയും ഇത് ഭൂമിയിലെ ഏറ്റവും ശ്രേഷ്ഠമായ ഒരിടത്ത് പ്രതിഷ്ഠിക്കുകയും വേണമെന്ന് ആവശ്യപ്പെടുന്നു.

ഭൂമിയിൽ തിരിച്ചെത്തിയ അർജ്ജുനനാൽ പ്രതിഷ്ഠിക്കപ്പെട്ട ആ സന്താനഗോപാലമൂർത്തിയുടെ വിഗ്രഹം ഇന്നും തൃപ്പൂണിത്തുറയിൽ ശ്രീപൂർണ്ണത്രയീശനായി എല്ലാ സന്താനങ്ങളേയും പരിപാലിച്ചു കൊണ്ട് തന്റെ ഭക്തർക്ക് എല്ലാ കാരുണ്യവും വർഷിച്ചുകൊണ്ട് വിളങ്ങുന്നു! പൂർണത്രയീശ എന്ന പേരിന്റെ അർത്ഥം എന്താണെന്നോ? മഹാവിഷ്ണു പൂർണ്ണ (പൂർണ) രൂപത്തിൽ ഋഗ്വേദം, സാമവേദം, യജുര്‍ വേദം എന്നീ മൂന്ന് വേദങ്ങളുടെ നാഥനായി ഇവിടെ സന്നിഹിതനായിരിക്കുന്നു എന്നതാണ് (ത്രയീശ) അര്‍ത്ഥം.

ഏഴ് രാഗങ്ങളുടെ സുഗമസങ്കലനം

ഏഴ് രാഗങ്ങളിലാണ് ഈ കീര്‍ത്തനം ശ്രീവത്സന്‍ ജെ മേനോന്‍ ആലപിച്ചിരിക്കുന്നത്. അദ്ദേഹത്തോടൊപ്പം മഹദ് കലാകാരൻമാരായ ഇടപ്പള്ളി അജിത് കുമാർ (വയലിൻ), ബാലകൃഷ്ണ കമ്മത്ത് (മൃദംഗം), വെള്ളാട്ടഞ്ഞൂർ ശ്രീജിത്ത് (ഘടം) എന്നിവർ ഇതിൽ പക്കമേളം ഒരുക്കിയിരിക്കുന്നു.

കഴിഞ്ഞ ദിവസം ഈ മ്യൂസിക് വീഡിയോയുടെ പ്രകാശനം സംഗീതസംവിധായകന്‍ ജയചന്ദ്രന്‍ നിര്‍വ്വഹിച്ചു. ഏഴ് രാഗങ്ങളുടെ അതിശയിപ്പിക്കുന്ന സങ്കലനമാണ് ഈ കീര്‍ത്തനത്തില്‍ കാണുന്നതെന്ന് പറയുന്നു.

ചിന്തയാമീ ദേവേശം കേള്‍ക്കാം:

Tags: MusicvideoMusicAlbumLatest infovishnuCarnaticmusicSreevalsanJMemonPoornathrayeesanDrSreevalsanJMenonKeerthanam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും
Kerala

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)
Kerala

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

Kerala

വിദേശപഠനം ലക്ഷ്യമാണോ? ഐഇഎൽടിഎസ് ഇംഗ്ലീഷ് പരീക്ഷാപരിശീലനത്തിന് നോർക്കയുടെ ഓഫ്‌ലൈൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.