ന്യൂദല്‍ഹി: ദല്‍ഹിയിലെ ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാനെന്ന പേരില്‍ നടപ്പാക്കി 571 കോടി രൂപയുടെ സിസിടിവി പദ്ധതിയിലും ആപ്പ് സര്‍ക്കാര്‍ നടത്തിയത് വന്‍ അഴിമതി. സിസിടിവി പദ്ധതിയില്‍ ഏഴുകോടി രൂപ കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി സത്യേന്ദ്രജയിനെതിരെ ദല്‍ഹി പോലീസ് കേസെടുത്തു. അഴിമതിവിരുദ്ധ വിഭാഗമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ദല്‍ഹിയില്‍ സിസിടിവി സ്ഥാപിക്കുന്നത് വൈകിയതിന് കോണ്‍ട്രാക്ടര്‍മാര്‍ക്ക് മേല്‍ ചുമത്തിയ 16 കോടി രൂപയുടെ പിഴ മന്ത്രി സത്യേന്ദ്ര ജയിന് ഒഴിവാക്കി നല്‍കിയിരുന്നു. ഇതിന് മന്ത്രി 7 കോടി രൂപ കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന കൈക്കൂലി വാങ്ങിയെന്നാണ് പോലീസ് കണ്ടെത്തിയത്. അഴിമതി നിരോധന നിയമ പ്രകാരമാണ് ജയിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് ജോയിന്റ് കമ്മീഷണര്‍ മധൂര്‍ വര്‍മ്മ അറിയിച്ചു. സത്യേന്ദ്ര ജയിനല്ല, മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാളാണ് ഈ പദ്ധതിയുടെ സൂത്രധാരനെന്നും കെജ്രിവാളിനെതിരെ നടപടി വേണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് വീരേന്ദ്ര സച്ദേവ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: