തിരുവനന്തപുരം: കേരളത്തെ ലോകത്തിലെ തന്നെ ഇ-സ്പോർട്സ് ഹബ്ബാക്കി മാറ്റുന്നതിന് സമഗ്ര പദ്ധതി ഒരുക്കിയിരിക്കുകയാണ് ഓൾ കേരള ഇസ്പോർട്സ് ഫെഡറേഷൻ (AKEF). ഇ-സ്പോർട്സിന്റെ വികസനത്തിന് അടിത്തട്ടിലുള്ള കളിക്കാരെ വളർത്തിയെടുക്കുകയും ആഗോള ഇസ്പോർട്സ് ഭൂപടത്തിൽ കേരളത്തിന് മുഖ്യമായ സ്ഥാനം നേടിയെടുക്കുകയും ചെയ്യുന്ന രൂപരേഖ ഫെഡറേഷൻ പത്രസമ്മേളനത്തിൽ അവതരിപ്പിച്ചു.
“ഇ-സ്പോർട്സ് വികസിച്ചു വരുന്ന ഒന്നാണ്. ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയ ആഗോള കായിക മാമാങ്കങ്ങളിൽ അംഗീകരിക്കപ്പെട്ട ഒരു മുഖ്യധാര കായിക ഇനം കൂടിയാണ്. കേരളം ഇന്ത്യയിലെ തന്നെ ഡിജിറ്റൽ പരിവർത്തനത്തിൽ മുൻപന്തിയിലാണ്, മികച്ച ഇ-സ്പോർട്സ് പ്രതിഭകളെ വാർത്തെടുക്കാൻ കഴിയുന്ന അനുകൂല സാഹചര്യമാണ് കേരളത്തിലുള്ളത്. ഈ മികച്ച തുടക്കം ഉപയോഗിക്കാൻ കഴിഞ്ഞാൽ, ലോകത്തെ തന്നെ ഒരു പ്രധാനപ്പെട്ട ഇ-സ്പോർട്സ് ഹബ്ബാക്കി കേരളത്തെ മാറ്റാൻ കഴിയുമെന്ന് എകെഇഎഫ് പ്രസിഡന്റ് രാജ് നാരായണൻ പിള്ള പറഞ്ഞു.
കേരളത്തിന്റെ ഇ-സ്പോർട്സ് സ്വപ്നങ്ങൾ മുന്നോട്ട് നയിക്കുന്നതിനുള്ള പ്രധാന ലക്ഷ്യങ്ങൾ പുതുതായി രൂപീകരിച്ച എകെഇഎഫ് കമ്മിറ്റി അവതരിപ്പിച്ചു
2025 മധ്യത്തോടെ കേരളത്തിലെ മികച്ച EA FC കളിക്കാർക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനും പുതിയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും ഒരു വേദി നൽകിക്കൊണ്ട് എകെഇഎഫ് ഫുട്ബോൾ ഇസ്പോർട്സ് ചാമ്പ്യൻഷിപ്പ് കേരള സംഘടിപ്പിക്കും.
2026 മാർച്ച് മാസത്തോടെ: സംസ്ഥാനത്തെ കളിക്കാർക്കിടയിൽ കൂടുതൽ താൽപര്യം ഉണർത്തുന്നതിനും വിശാലമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി എകെഇഎഫ് വിവിധ മത്സര ഗെയിമുകളിലുടനീളം ടൂർണമെൻ്റുകൾ വിപുലീകരിക്കും.
2026 ന് ശേഷം: യുവ പ്രതിഭകളെ വളർത്തുകയും പുതിയ തൊഴിലവസരങ്ങൾ തുറക്കുകയും ചെയ്യുന്നതിനായി എകെഇഎഫ് സ്കൂളുകളുമായും കോളേജുകളുമായും സഹകരിച്ച് ഇസ്പോർട്സിനെ അക്കാദമിക്, പാഠ്യേതര പ്രവർത്തനങ്ങളിൽ സംയോജിപ്പിക്കും.
“സ്കൂളുകളുമായും കോളേജുകളുമായും സജീവമായി ഇടപഴകുന്നതിലൂടെ ചെറുപ്രായത്തിൽ തന്നെ കളിക്കാരെ കണ്ടെത്താനും വളർത്താനും കഴിയുമെന്നും ദേശീയ അന്തർദേശീയ തലങ്ങളിൽ മത്സരിക്കാൻ കഴിവുള്ള ഒരു പ്രതിഭാ പൂൾ സൃഷ്ടിക്കുന്നതിൽ ഇത് നിർണായകമാകുമെന്നും എകെഇഎഫ് സെക്രട്ടറി അമൽ അർജുൻ പറഞ്ഞു.
പ്രതിഭകളെ വാർത്തെടുക്കുന്നതിനൊപ്പം, വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനും ദേശീയ ഇസ്പോർട്സ് വളർച്ചയുടെ മുൻനിരയിൽ കേരളത്തെ എത്തിക്കുന്നതിനുമായി ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ഇസ്പോർട്സ് ടീമുകളുമായി എകെഇഎഫ് സഹകരണം ഉറപ്പാക്കും
ഇസ്പോർട്സ് വ്യവസായം അതിവേഗം ഒരു ആഗോള സാമ്പത്തിക ശക്തിയായി വികസിച്ചു കൊണ്ടിരിക്കുകയാണ്. വിംബിൾഡൺ, ക്രിക്കറ്റ് ലോകകപ്പ് തുടങ്ങിയ ചില പരമ്പരാഗത കായിക ഇനങ്ങളെപ്പോലും മറികടന്നു കൊണ്ട് സാമ്പത്തികമായ ഇപ്പോൾ തന്നെ ഉണ്ടാക്കുന്നുണ്ട്. ഇസ്പോർട്സിന്റെ സമ്മാനത്തുക ഇപ്പോൾ 40 മില്യൺ ഡോളറിൽ കൂടുതലാണ്. ഇസ്പോർട്സ് വെറുമൊരു കളി മാത്രമല്ല; വിശാലമായ തൊഴിലവസരങ്ങൾ നൽകുന്ന ഒരു വ്യവസായം കൂടിയാണ്. പരിശീലനം, ഉള്ളടക്ക സൃഷ്ടി, ഇവൻ്റ് മാനേജ്മെൻ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിവ മുതൽ, കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്‌ക്ക് ഇന്ധനം നൽകാനും നിക്ഷേപം ആകർഷിക്കാനും ഉയർന്നുവരുന്ന മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇസ്പോർട്സിന് കഴിയുമെന്ന് ട്രഷറർ രാം നാരായണൻ പറഞ്ഞു.
“ഡിജിറ്റൽ ഉപയോഗിക്കുക, ഡിജിറ്റൽ നിങ്ങളെ ഉപയോഗിക്കാൻ അനുവദിക്കാതിരിക്കുക” എന്ന മുദ്രാവാക്യത്തിൽ ഊന്നി ഉത്തരവാദിത്തത്തോടെയുള്ള ഗെയിമിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് എകെഇഎഫ് ലക്ഷ്യമിടുന്നത്. നൈപുണ്യ വികസനം, അച്ചടക്കം, ആരോഗ്യകരമായ മത്സരം എന്നിവയ്‌ക്കുള്ള ഒരു വേദിയായി ഇസ്പോർട്സിനെ വളർത്തിയെടുക്കാൻ ഫെഡറേഷൻ പ്രതിജ്ഞാബദ്ധമാണ്.
ശരിയായ മാർഗ്ഗനിർദ്ദേശവും എക്സ്പോഷറും ഉണ്ടെങ്കിൽ, നമ്മുടെ സംസ്ഥാനത്തെയും രാജ്യത്തെയും അഭിമാനിക്കുന്ന ലോകോത്തര ഇസ്പോർട്സ് പ്രൊഫഷണലുകളെ കേരളത്തിന് സൃഷ്ടിക്കാൻ കഴിയുമെന്ന് രാജ് നാരായണൻ പിള്ള കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ 200,000-ത്തിലധികം കളിക്കാരാണ് കേരളത്തിൽ ഇസ്പോർട്സിന്റെ വിവിധങ്ങളായ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ളത്. സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ പിന്തുണയോട് കൂടി കേരളത്തെ ഒരു മികച്ച ഇസ്പോർട്സ് ഹബ്ബാക്കി മാറ്റാനാണ് ഫെഡറേഷൻ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: