ജയ്പുര്‍: ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത കൈവിരലിലെ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലായിരുന്ന സഞ്ജു സാംസന്റെ പരിക്ക് മാറി ഐപിഎലില്‍ തന്റെ ടീമായ രാജസ്ഥാന് റോയല്‍സിനൊപ്പം. ഇന്നലെയാണ് നായകന് സഞ്ജു ടീമിന്റെ പരിശീലനക്യാമ്പിലെത്തിയത്.
ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെ വിശ്രമത്തിനു ശേഷം സഞ്ജു ജയ്പൂരിലേക്കെത്തുകയായിരുന്നു. സഞ്ജു പൂര്‍ണ ആരോഗ്യവാനാണെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും ഐപിഎലിലെ ആദ്യ ചില മത്സരങ്ങളില്‍ വിക്കറ്റ് കീപ്പറാവുക ധ്രുവ് ജുറല്‍ ആയിരിക്കുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടിനെതിരേ കഴിഞ്ഞ മാസം നടന്ന ടി-20 പരമ്പയ്ക്കിടെ ജോഫ്ര ആര്‍ച്ചറുടെ പന്തുകൊണ്ടാണ് സഞ്ജുവിന്റെ വിരലിനു പരിക്കേറ്റത്. പിന്നീട് ധ്രുവ് തന്നെയായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പറായത്.
രാജസ്ഥാന്റെ മറ്റൊരു പ്രധാന താരമായ റിയാന്‍ പരാഗും പരിക്കുമാറി ടീമിനൊപ്പം ചേര്‍ന്നു. രാജസ്ഥാന് റോയല്‍സിന്റെ ആദ്യ മൂന്നു മത്സരങ്ങളും സ്വഹോം ഗ്രൗണ്ടിലാണ് നടക്കുന്നത്. ആദ്യ മത്സരത്തില്‍ മാര്‍ച്ച് 23ന് സണ്‍ റൈസേഴ്സ് ഹൈദരാബാദിനെയും പിന്നാലെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പര്‍ കിങ്സ് എന്നീ ടീമുകളെയും സ്വന്തം മൈതാനത്ത് നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: