കൊച്ചി: ശിവഗിരി മുന്‍ മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുടരന്വേഷണ ആവശ്യപ്പെട്ട് ഓള് കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
ക്രൈംബ്രാഞ്ച് അടക്കം അന്വേഷിച്ച കേസാണിതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലടക്കം കൊലപാതകമാണെന്നതിന് ഒരു സൂചനയും ലഭിച്ചില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പറഞ്ഞു. ഇനിയുമൊരു അന്വേഷണത്തിന്റെ ആവശ്യമില്ല.
2002 ജൂലൈ 1 ന് നടന്ന ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആലുവ പെരിയാറിന്റെ കടവിലാണ് മുങ്ങി മരിച്ച നിലയില്‍ സ്വാമിയെ കണ്ടെത്തിയത്. വെള്ളാപ്പള്ളി നടേശനും മഠത്തിലെ ചില അംഗങ്ങള്‍ക്കും ഇതില്‍ പങ്കുണ്ടെന്നുവരെ നിരവധി ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയര്‍ന്നതോടെ ഈ കേസ് ഏറെ വാര്‍ത്താ പ്രാധാന്യംനേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: