India

ജോർജ്ജ് സോറോസിന്റെ പിന്തുണയുള്ള സ്ഥാപനങ്ങൾക്ക് കുരുക്ക് മുറുകുന്നു ; റെയ്ഡ് നടത്തി ഇഡി ; ഭീതിയിൽ കോൺഗ്രസ്

Published by

ബെംഗളൂരു : യുഎസ് ശതകോടീശ്വരൻ ജോർജ്ജ് സോറോസിന്റെ പിന്തുണയുള്ള ബെംഗളൂരുവിലെ സ്ഥാപനങ്ങളിൽ ഈഡി റെയ്ഡ്. ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻസ് എന്ന സംഘടനയുടെയും ബെംഗളൂരുവിലെ ചില അനുബന്ധ സ്ഥാപനങ്ങളുടെയും ഓഫീസുകളിലാണ് പരിശോധന. വിദേശനാണ്യ ലംഘനങ്ങൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്

ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരമാണ് പരിശോധനകൾ നടത്തിയതെന്നും OSF ഉം ചില അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. സോറോസിന്റെ സഹായത്തിൽ പ്രവർത്തിക്കുന്ന ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ്‌ പ്രോജക്ട് (ഒ.സി.സി.ആർ.പി.) എന്ന മാധ്യമസംഘടനയും കോൺഗ്രസും ഒറ്റക്കെട്ടാണെന്ന് മുൻപും ആരോപണമുയർന്നിരുന്നു.അതുകൊണ്ട് തന്നെ കോൺഗ്രസും സംശയനിഴലിലാണ്. നേതാക്കളിലും

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയെക്കുറിച്ച് ഒഎസ്എഫ് പ്രതികരിച്ചിട്ടില്ല. 1999-ലാണ് OSF ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്.

ഹംഗേറിയൻ-അമേരിക്കൻ രാഷ്‌ട്രീയ പ്രവർത്തകനും ബിസിനസുകാരനുമായ ജോർജ് സോറോസിന്റെ ഇന്ത്യയിലെ നിക്ഷേപങ്ങളും രാഷ്‌ട്ര താല്പര്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങളും നേരത്തെയും വിവാദമായി മാറിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by