മുംബൈ : നാഗ്പൂരിലെ അക്രമം ആസൂത്രിതമായ ഗൂഢാലോചനയാണെന്ന് വെളിപ്പെടുത്തി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് . നാഗ്പൂരിലെ അക്രമം നന്നായി ആസൂത്രണം ചെയ്തതാണെന്നും അത് നടപ്പിലാക്കാൻ മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തിയിരുന്നുവെന്നും മഹാരാഷ്‌ട്ര നിയമസഭയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
അക്രമത്തിൽ മൂന്ന് ഡിസിപിമാർ ഉൾപ്പെടെ 33 പോലീസുകാർക്ക് പരിക്കേറ്റു. ‘ ഒരു ഡിസിപിയെ കോടാലി കൊണ്ട് പോലും ആക്രമിച്ചു, അത് സംഭവത്തിന്റെ ഗൗരവം എടുത്ത് കാണിക്കുന്നു. അഞ്ച് സാധാരണക്കാർക്കും പരിക്കേറ്റു, അവരിൽ മൂന്ന് പേർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടു, പക്ഷേ ഒരാൾ ഇപ്പോഴും ഐസിയുവിലാണ്. അക്രമം നടന്ന സ്ഥലത്ത് നിന്ന് കല്ലുകൾ നിറച്ച ഒരു ട്രോളി കണ്ടെടുത്തു. മൂർച്ചയുള്ള ആയുധങ്ങൾ അക്രമത്തിന് ഉപയോഗിച്ചതായും‘ അദ്ദേഹം വെളിപ്പെടുത്തി. ഹിന്ദു വീടുകളും കടകളുമാണ് അക്രമികൾ ലക്ഷ്യമിട്ടത്. അതുകൊണ്ട് തന്നെ കലാപം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമാണ്.
പോലീസിനെതിരായ ആക്രമണം അനുവദിക്കില്ലെന്നും കുറ്റവാളികളെ വെറുതെ വിടില്ലെന്നും ഫഡ്നാവിസ് പറഞ്ഞു. ഇതുവരെ അഞ്ച് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും 50 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. നാഗ്പൂരിലെ 11 പോലീസ് സ്റ്റേഷൻ പരിധികളിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.
ഔറംഗസേബിന്റെ ശവകുടീരത്തെക്കുറിച്ച് പ്രചരിച്ച കിംവദന്തിയാണ് അക്രമത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും മതപരമായ വസ്തുക്കൾ കത്തിച്ചുവെന്ന് ചിലർ പ്രചരിപ്പിച്ചു.
നാഗ്പൂരിലെ ഹിന്ദുക്കളെ ലക്ഷ്യം വച്ചാണ് ഈ അക്രമം ആസൂത്രണം ചെയ്തതെന്ന് ബിജെപി എംഎൽഎ പ്രവീൺ ദാത്കെയും പറഞ്ഞു. ഹൻസപുരി പ്രദേശത്ത് അവിടെ ഒരു പാർക്കിംഗ് സ്ഥലത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും എല്ലായ്‌പ്പോഴും തങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാറുണ്ടായിരുന്നു . എന്നാൽ ഇന്നലെ ഒരു മുസ്ലീമും അവിടെ വാഹനം പാർക്ക് ചെയ്തില്ല.
ആ പാർക്കിംഗ് സ്ഥലത്തിനാണ് ജിഹാദികൾ തീയിട്ടത്. “കത്തിച്ച വാഹനങ്ങൾ, കടകൾ, വീടുകൾ എന്നിവയെല്ലാം ഹിന്ദുക്കളുടേതായിരുന്നു. മുസ്ലീങ്ങൾക്ക് ഒരു ദോഷവും സംഭവിച്ചിട്ടില്ല” പ്രവീൺ ദാത്കെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: