India

മാധവ് നേത്രാലയ സേവാപ്രകല്പത്തിന് പ്രധാനമന്ത്രി കല്ലിടും; ചടങ്ങിൽ ഡോ. മോഹന്‍ ഭാഗവത് പങ്കെടുക്കും

Published by

നാഗ്പൂര്‍: മാധവ് നേത്രാലയ് സിറ്റിസെന്ററിന്റെ പുതിയ സേവാ പ്രകല്പത്തിന് വര്‍ഷപ്രതിപദ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കല്ലിടും. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, ജൂന അഘാഡ അധിപതി സ്വാമി അവധേശാനന്ദ ഗിരി, സ്വാമി ഗോവിന്ദ് ദേവ്ഗിരി, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി തുടങ്ങിയവര്‍ പങ്കെടുക്കും.

യുഗാദി ദിനമായ 30ന് രാവിലെ 10നാണ് ശിലാസ്ഥാപനം നടക്കുക എന്ന് മാധവ് നേത്രാലയ് ചാരിറ്റബിള്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഡോ. അവിനാശ് ചന്ദ്ര അഗ്നിഹോത്രി അറിയിച്ചു. 5.83 ഏക്കറിലാണ് അഞ്ച് ലക്ഷം സ്‌ക്വയര്‍ഫീറ്റില്‍ 250 കിടക്കകളോടുകൂടിയ വലിയ ആതുരാലയമാണ് നാഗ്പൂര്‍ നഗരത്തില്‍ ഒരുങ്ങുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക