Kerala

ബജാജ് ഫിനാന്‍സിന്റെ ബിസിനസ് മാതൃക പകര്‍ത്തി കെ.എസ്.എഫ്.ഇ; സ്ത്രീകള്‍ക്ക് സ്വര്‍ണ്ണപ്പണയത്തില്‍ ഗൃഹോപകരണം വാങ്ങാന്‍ അരലക്ഷം വരെ വായ്പ

വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ കെഎസ് എഫ് ഇ അവതരിപ്പിച്ച മഹിളാ പ്ലസ് കൺസ്യൂമർ ലോൺ ഹിറ്റാവുകയാണ്. ബജാജ് ഫിനാന്‍സിന്‍റെ മാതൃക അനുകരിക്കുന്ന രീതിയാണ് കെഎസ്എഫ് ഇ ഇവിടെ അനുവര്‍ത്തിച്ചിരിക്കുന്നത്. പക്ഷെ ഒരു വ്യത്യാസം മാത്രം. ഇവിടെ വായ്പയ്ക്ക് സ്വര്‍ണ്ണാഭരണം ഈടായി നല്‍കേണ്ടി വരും.

Published by

കൊച്ചി: വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ കെഎസ് എഫ് ഇ അവതരിപ്പിച്ച മഹിളാ പ്ലസ് കൺസ്യൂമർ ലോൺ ഹിറ്റാവുകയാണ്. ബജാജ് ഫിനാന്‍സിന്റെ മാതൃക അനുകരിക്കുന്ന രീതിയാണ് കെഎസ്എഫ് ഇ ഇവിടെ അനുവര്‍ത്തിച്ചിരിക്കുന്നത്. പക്ഷെ ഒരു വ്യത്യാസം മാത്രം. ഇവിടെ വായ്പയ്‌ക്ക് സ്വര്‍ണ്ണാഭരണം ഈടായി നല്‍കേണ്ടി വരും.

വനിതകൾക്ക് ​ഗൃഹോപരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനായി 50,0000 രൂപ വരെ വായ്പ അനുവദിക്കും. ഇത് ഇ.എം.ഐ രീതിയില്‍ തിരിച്ചടച്ചാല്‍ മതി. ഈ സ്കീം പ്രകാരം പ്രതിമാസം 5% ഡിമിനിഷിം​ഗ് പലിശ നിരക്ക് ഈടാക്കുന്നതാണ്.

12 മാസം അതായത് 1 വർഷത്തേക്കാണ് മഹിളാ പ്ലസ് കൺസ്യൂമർ ലോണിന്റെ തിരിച്ചടവ് കാലാവധി. ഈ വായ്പക്ക് സ്വർണാഭരണങ്ങൾ പോലുള്ള സുരക്ഷിതമായ ജാമ്യ വ്യവസ്ഥയാണ് സ്വീകരിക്കുന്നത്. ഈ പദ്ധതിക്ക് മാർജിൻ മണി, അഡ്മിനിസ്ട്രേഷൻ ചാർജ്, രജിസ്ട്രേഷൻ ചാർജ്, സ്റ്റാമ്പ് & പേപ്പർ ചാർജ് എന്നിവയൊന്നും ഈടാക്കുന്നില്ല. കെ.എസ്.എഫ്.ഇ ജീവനക്കാർക്കോ, ഏജന്റുമാർക്കോ, അപ്രൈസർമാർക്കോ ഈ പദ്ധതിയിൽ അപേക്ഷിക്കാൻ സാധിക്കില്ല.

ഈ വർഷത്തെ വനിതാ ദിനത്തോടനുബന്ധിച്ചാണ് ഈ പദ്ധതി കെ.എസ്.എഫ്.ഇ അവതരിപ്പിച്ചത്. സാധാരണക്കാരായ വനിതകൾക്കും വലിയ സാമ്പത്തിക ലക്ഷ്യമുള്ളവർക്കും ഈ അവസരം തീർച്ചയായും പ്രയോജനപ്പെടുത്താം. ഇതൊരു ഹ്രസ്വകാല പദ്ധതിയാണ്. അതായത് 2025 മാർച്ച് 5 മുതൽ 29 വരെയാണ് ഈ പദ്ധതിയുടെ കാലാവധി. ഈ കാലയളവിനുള്ളിൽ വനിതകൾക്ക് ഈ സ്കീമിന്റെ ഭാ​ഗമാവാം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by