ന്യൂഡല്‍ഹി: പണമോ മറ്റ് പാരിതോഷികങ്ങളോ വാങ്ങിയുള്ള രക്തദാനം തടയണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പണം വാങ്ങിയുള്ള രക്തദാനം 1998 മുതല്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ളതാണ്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിരോധനം നിലവില്‍ വന്നത്. രക്തദാനത്തില്‍ സ്വീകര്‍ത്താവിന്റെ കുടുംബം ദാതാക്കള്‍ക്ക് പണവും പാരിതോഷികങ്ങളും നല്‍കുന്ന രീതിയുണ്ട്. ഇത് നിരുല്‍സാഹപ്പെടുത്തണമെന്നും അതേസയം തന്നെ സ്വമേധയാ ചെയ്യുന്ന രക്തദാനത്തെ വ്യാപകമായി പ്രോത്സാഹിപ്പിക്കണമെന്നുമാണ് ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസിനുകീഴിലുള്ള ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വീസ് ഡിവിഷനും നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലും പുറത്തിറക്കിയ മാര്‍ഗരേഖയില്‍ നിര്‍ദ്ദേശിക്കുന്നത്. ജോലിക്കാരാണെങ്കില്‍ ആ ദിവസത്തെ അവധി, ഭക്ഷണം, ആരോഗ്യ പരിശോധന എന്നിവയോ, സര്‍ട്ടിഫിക്കറ്റോ ബാഡ്‌ജോ എന്നിവയോ നല്‍കി പ്രോത്സാഹിപ്പിക്കുന്നത് തെറ്റല്ല. എന്നാല്‍ പണം നല്‍കി ഉള്ള രക്തദാനം ആരോഗ്യ രംഗത്ത് അനാരോഗ്യകരമായ പ്രവണതകള്‍ക്ക് ഇടയാക്കുമെന്നാണ് മാര്‍ഗരേഖ ചൂണ്ടിക്കാട്ടുന്നത്. കിഡ്‌നി, കരള്‍ മുതലായവ അവയവങ്ങളുടെ ദാനത്തിലെന്ന പോലെ രക്തദാനത്തെയും കച്ചവടമാക്കുന്നത് വിലക്കുകയാണ് ലക്ഷ്യം. സ്വമേധയാ ഉള്ള രക്തദാനമാണ് സുരക്ഷിതമെന്നും മാര്‍ഗ്ഗരേഖ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: