ന്യൂദല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് മീഡിയ കമ്പനിയുടെ കീഴിലെ സാമൂഹ്യ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ അക്കൗണ്ട് ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസില്‍ നടന്ന ഹൗഡി മോദി ചടങ്ങില്‍ മോദിയും ട്രംപും ഒരുമിച്ചു നില്ക്കുന്ന ചിത്രമാണ് മോദി ആദ്യമായി ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ മോദിയുമായി ലെക്സ് ഫ്രിഡ്മാന് നടത്തിയ പോഡ്കാസ്റ്റ് അഭിമുഖം യുഎസ് പ്രസിഡന്റ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മോദി ട്രൂത്ത് സോഷ്യലില്‍ പുതിയ അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമായി.
ട്രംപിന്റെ ദേശഭക്തിയേയും രാജ്യമാണ് ആദ്യം എന്ന നയത്തേയും പ്രധാനമന്ത്രി മോദി പോഡ്കാസ്റ്റ് അഭിമുഖത്തില്‍ പുകഴ്ത്തിയിരുന്നു. ഇതാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ട്രൂത്ത് സോഷ്യലില്‍ പുതിയ അക്കൗണ്ട് ആരംഭിച്ച മോദി ട്രംപുമായുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത് ഇങ്ങനെ. ‘ട്രൂത്ത് സോഷ്യലില്‍ ആകാന്‍ കഴിഞ്ഞതില്‍ സന്തോഷം! ഇവിടെയുള്ള എല്ലാ ആത്മാര്‍ത്ഥതയുള്ള ബ്ദങ്ങളുമായും സംവദിക്കാനും വരുംകാലങ്ങളില്‍ അര്‍ത്ഥവത്തായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാനും ആഗ്രഹിക്കുന്നു’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: