ട്രംപിന്റെ ചുങ്കപ്പോര് കാരണം അമേരിക്കയുടെ ഓഹരി വിപണിയില്‍ തകര്‍ന്നടിഞ്ഞ അമേരിക്കയുടെ ഗ്രേറ്റ് സെവന്‍ കമ്പനികള്‍ (വലത്ത്)
വാഷിംഗ്ടണ്‍: ലോക പ്രശസ്തമായ അമേരിക്കയുടെ ഏഴ് ടെക് കമ്പനികള്‍ കഴിഞ്ഞ ആഴ്ച അമേരിക്കയുടെ ഓഹരിവിപണിയില്‍ തകര്‍ന്നടിഞ്ഞത് ഞെട്ടലോടെയാണ് ട്രംപും കൂട്ടരും കണ്ടത്. മാഗ്നിഫിസെന്‍റ് സെവന്‍ (രാജകീയ പ്രൗഢിയുള്ള ഏഴ് കമ്പനികള്‍) എന്നറിയപ്പെടുന്ന ലോകം കീഴടക്കിയ ഏഴ് അമേരിക്കന്‍ ടെക് കമ്പനികളായ ഫെയ്സ്ബുക്ക്, മെറ്റ, എന്‍വിഡിയ, ആല്‍ഫബെറ്റ്, പലന്‍റിര്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ 7 കമ്പനികളുടെ ഓഹരികള്‍ 15 ശതമാനം വരെയാണ് ചുങ്കഭീതിയില്‍ ഇടിഞ്ഞത്.
2022ന് ശേഷം ഇത്രയും വലിയ തകര്‍ച്ച അമേരിക്കയുടെ ഓഹരി വിപണികളായ ഡൗ ജോണ്‍സും നാസ് ഡാകും കണ്ടിട്ടില്ലെന്നാണ് വിലയിരുത്തല്‍.
മാര്‍ച്ച് ഒന്നിനാണ് അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് തുല്യ തോതില്‍ ചുങ്കം ഏര്‍പ്പെടുത്തി ചൈന ട്രംപിനെ ഞെട്ടിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളും തുല്യ തോതില്‍ അവിടേക്ക് ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് തുല്യതോതില്‍ ചുങ്കം ഏര്‍പ്പെടുത്താന്‍ പോവുകയാണ്.
ഏഴ് അമേരിക്കയെ വീണ്ടും മഹത്തായ രാജ്യമാക്കാന്‍ (മാഗ- മെയ്‌ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍) ഇറങ്ങിത്തിരിച്ച ട്രംപ് പ്രഖ്യാപിച്ച ചുങ്കപ്പോര് യുഎസിനെ സാമ്പത്തികമാന്ദ്യത്തിലേക്ക് തള്ളിവിടുമോ എന്ന പേടിയില്‍ യുഎസ്. തന്റെ സ്വപ്നകാറായ ടെസ് ല മറ്റു രാജ്യങ്ങലില മറ്റു രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് അധികച്ചുങ്കം ഏര്‍പ്പെടുത്തിയത് രാജ്യത്തെ സാമ്പത്തികമാന്ദ്യത്തിലേക്ക് തള്ളിവിടുമോ എന്ന ആശങ്കയില്‍ യുഎസ്. കാരണം അമേരിക്കയുടെ ഉല്‍പന്നങ്ങള്‍ക്ക് അതുപോലെ ഉയര്‍ന്ന ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തി ചൈനയും യൂറോപ്പും പ്രതിരോധിച്ചതോടെ അമേരിക്കയ്‌ക്ക് വന്‍തിരിച്ചടിയായിരിക്കുകയാണ്. ട്രംപിന്റെ കൂട്ടാളിയായ ഇലോണ്‍ മസ്കിനാകട്ടെ അദ്ദേഹത്തിന്റെ ലോകപ്രശസ്തമായ ടെസ് ല എന്ന ഇലക്ട്രിക് കാറിന് മറ്റു രാജ്യങ്ങളില്‍ വന്‍തോതില്‍ വില ഉയരുമെന്ന പേടിയുമുണ്ട്.
എന്തായാലും ചുങ്കപ്പോര് മാര്‍ച്ച് ഒന്നിന് ആരംഭിച്ചതിന്റെ പൊല്ലാപ്പ് ആദ്യം കാട്ടിയത് അമേരിക്കയുടെ ഓഹരി വിപണിയാണ്. മറ്റെല്ലാ രാജ്യങ്ങള്‍ക്കും എതിരെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് തീരുവ ചുമത്തുമ്പോള്‍ അതിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച വ്യക്തിയാണ് ടെസ്‌ല ഉടമയും ആഗോള സമ്പന്നനുമായ ഇലോണ്‍ മസ്ക് ഇപ്പോള്‍ വലിയ പ്രതിസന്ധിയിലാണ്. അമേരിക്ക മറ്റു രാജ്യങ്ങള്‍ക്കെതിരെ തീരൂവ ചുമത്തുമ്പോള്‍ മറുപടിയായി മറ്റു രാജ്യങ്ങള്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കും തീരൂവ ചുമത്തിയതോടെ തിരിച്ചടി ലഭിച്ചിരിക്കുകയാണ് ടെസ്ലയ്‌ക്ക്. അമേരിക്കന്‍ ഗവണ്‍മെന്‍റിന്റെ താരിഫ് നയത്തിന് തിരിച്ചടിയായി മറ്റു രാജ്യങ്ങള്‍ തീരുവ ഏര്‍പ്പെടുത്തുകയാണെങ്കില്‍ തങ്ങളടക്കമുള്ള അമേരിക്കന്‍ കയറ്റുമതിക്കാര്‍ക്ക് അത് തിരിച്ചടിയാകുമെന്ന് ടെസ്ലയുടെ ഒരു ഉദ്യോഗസ്തന്‍ തന്നെ കമ്പനിയുടെ ഉടമയായ ഇലോണ്‍ മസ്കിന് കത്തെഴുതിയത് വലിയ വാര്‍ത്തയായിരുന്നു.
മറ്റു രാജ്യങ്ങള്‍ യുഎസ് വ്യാപാര നയങ്ങളോട് പ്രതികരിക്കുമ്പോള്‍ യുഎസില്‍ നിന്നും ഉല്‍പന്നങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയയ്‌ക്കുന്നവര്‍ വെട്ടിലാകുമെന്നാണ് ടെസ്ലയുടെ ഉദ്യോഗസ്ഥന്‍ കത്തില്‍ പറയുന്നത്.
അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനെന്ന പേരില്‍ രൂപീകരിക്കപ്പെട്ട ഡോജി വകുപ്പിന് നേതൃത്വം നല്‍കുന്നത് ടെസ്ല ഉടമ കൂടിയായ ഇലോണ്‍ മസ്കാണ്. അദ്ദേഹത്തിന്റെ നയങ്ങള്‍ക്കെതിരെ അമേരിക്കയ്‌ക്ക് ഉള്ളില്‍ നിന്നു തന്നെ ശക്തമായി വിമര്‍ശനങ്ങള്‍ ആണ് ഉണ്ടാകുന്നത്. ചെലവ് ചുരുക്കാനെന്ന പേരില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് വന്‍തോതില്‍ ആളുകളെ പിരിച്ചു വിടുന്നതിനെതിരെ ടെസ്ല ഷോറൂമുകള്‍ക്ക് മുന്നില്‍ പ്രതിഷേധം നടക്കുകയാണ്. ഇത് കമ്പനിയുടെ വില്‍പ്പനയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക