ന്യൂദല്‍ഹി: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ പത്തുലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ പഠനവായ്പകള് നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍. വിദേശവിദ്യാഭ്യാസ വായ്പയായി 25,656.24കോടി രൂപയാണ് വിവിധ ബാങ്കുകള്‍ അനുവദിച്ചതെന്ന് കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയില്‍ അറിയിച്ചു.
പൊതുമേഖലാബാങ്കുകളില്‍ പി.എം. വിദ്യാലക്ഷ്മി പോര്‍ട്ടല്‍ വഴി വായ്പകള്‍ നല്‍കുന്നുണ്ട്. ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് പദ്ധതി പ്രകാരം 7.50 ലക്ഷം രൂപ വരെ വിദ്യാര്‍ത്ഥികളുടെ പേരില്‍ ഗ്യാരന്റി ഇല്ലാതെ നല്‍കും. 9,57,673 അക്കൗണ്ടുകളിലായാണ് വായ്പ അനുവദിച്ചിരിക്കുന്നത്. വിദേശ വിദ്യഭ്യാസത്തിന് ബാങ്ക് വായ്പകള്‍ നല്കുന്നതില് കേരളത്തിലെ ബാങ്കുകള്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിലാണ്. 2019 ഏപ്രില്‍ 1 മുതല്‍ 2024 മാര്‍ച്ച് 31 വരെ, കേരളത്തില്‍ 50,389 വിദ്യാര്‍ത്ഥികള്‍ക്ക് 11,872.09 കോടി വായ്പാ അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: