കൊച്ചി: അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പും സേവനവേതന വ്യവസ്ഥകളും സംബന്ധിച്ച് കൃത്യമായ മാനദണ്ഡം വേണമെന്നും ഇതിന് സര്‍ക്കാര്‍ ഇടപെടണമെന്നും വനിത കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പി സതീദേവി. അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരെ ജോലിക്ക് നിയമിക്കുകയും കുറച്ചുകാലം കഴിഞ്ഞ് യാതൊരുവിധ കാരണം കാണിക്കാതെ പ്രകടനം നന്നായില്ല എന്നു പറഞ്ഞ് പിരിച്ചുവിടുന്ന സാഹചര്യവും ഉണ്ടാകുന്നുണ്ട്. ഇത്തരത്തില്‍ ദുരന്തം അനുഭവിക്കുന്നത് കൂടുതലും സ്ത്രീകളാണ്. തുച്ഛമായ വേതനം കൈപ്പറ്റി ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്ളത്.
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരു മാനദണ്ഡവും ഇല്ലാതെ അധ്യാപകരെ നിയമിക്കുകയും അംഗീകാരം നല്‍കാത്ത സാഹചര്യവും ഉണ്ടാകുന്നു. എയ്ഡഡിനും അധ്യാപക നിയമനത്തിന് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണം.
തൊഴിലിടങ്ങളിലെ മാനസിക പീഡനങ്ങള്‍ സംബന്ധിച്ച് പരാതി കമ്മിറ്റികള്‍ ഇല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ തൊഴിലിടങ്ങളില്‍ നിര്‍ബന്ധമായും ഇന്റേണല്‍ കമ്മിറ്റികള്‍ ഉറപ്പുവരുത്താന്‍ തൊഴിലുടമകള്‍ ശ്രദ്ധിക്കണമെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: