ബംഗളൂരു: 75 കോടി രൂപ വിലവരുന്ന 38 കിലോഗ്രാം എംഡിഎംഎയുമായി രണ്ട് ദക്ഷിണാഫ്രിക്കന്‍ വനിതകളെ മംഗളൂരു പോലീസ് പിടികൂടി. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ നീലാദ്രി നഗറില്‍ നിന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തില്‍ പെട്ട ദക്ഷിണാഫ്രിക്കന്‍ പൗരന്മാരായ ബാംബ ഫാന്റ് (31), അബിഗെയ്ല്‍ അഡോണിസ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ ട്രോളി ബാഗുകളില്‍ നിന്നാണ് എംഡിഎംഎ, നാല് മൊബൈല്‍ ഫോണുകള്‍, പാസ്പോര്ട്ടുകള്, പണം എന്നിവ കണ്ടെടുത്തത്.
സെപ്റ്റംബറില്‍ മംഗളൂരുവിലെ പമ്പ്വെല്ലില് വെച്ച് ഹൈദര്‍ അലി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും 15 ഗ്രാം എംഡിഎംഎ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പീറ്റര്‍ എന്ന നൈജീരിയന്‍ പൗരനിലേക്ക് അന്വേഷണം എത്തി. ബംഗളൂരുവില്‍ നിന്ന് ആറ് കോടി രൂപയുടെ എംഡിഎംഎയുമായി ഇയാളെയും അറസ്റ്റു ചെയ്തു. ഇതാണ് ദല്‍ഹിക്കും ബംഗളൂരുവിനും ഇടയിലുള്ള വ്യോമമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്ന മയക്കുമരുന്ന് കടത്തുകാരുമായി ബന്ധമുള്ള ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: