കൊല്‍ക്കൊത്ത: പെണ്‍പുലിയായി അറിയപ്പെടുന്ന ബംഗാളിലെ മമത ബാനര്‍ജിയെ പ്രതിരോധത്തിലാക്കുകയാണ് ബിജെപി നേതാവും ബംഗാളിലെ പ്രതിപക്ഷനേതാവുമായ സുവേന്ദു അധികാരി. ആദ്യമായി സ്വന്തം പാര്‍ട്ടിയിലെ രണ്ട് മുസ്ലിം എംഎല്‍എമാര്‍ക്കെതിരെ മമത കാരണം കാണിയ്ക്കല്‍ നോട്ടീസ് അയയ്ക്കേണ്ടിവന്നത് മമതയുടെ തോല്‍വി തന്നെയാണ്. 2021ല്‍ ലോക് സഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാം ലോക് സഭാ സീറ്റില്‍ മമത ബാനര്‍ജിയെ തോല്പിച്ച ശക്തനായ സുവേന്ദു അധികാരി വീണ്ടും ബംഗാളില്‍ ബിജെപിക്ക് പുതിയ ഊര്‍ജ്ജം പകരുന്നു.
ഹോളി ആഘോഷിച്ച സ്ത്രീകള്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ ബംഗാളില്‍ പ്രതിഷേധിച്ച സുവേന്ദു അധികാരി:
നിയമസഭയില്‍ സുവേന്ദു അധികാരിയ്‌ക്കെതിരെ മോശം ഭാഷയില്‍ സംസാരിച്ചതിനാലാണ് ഹുമയൂണ്‍ കബീര്‍, സാദിഖുള്ള ചൗധരി എന്നീ രണ്ട് തൃണമൂല്‍ എംഎല്‍എമാര്‍ക്ക് മമത കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. മുസ്ലിം എംഎല്‍എമാര്‍ എന്ത് കുരുത്തക്കേട് കാണിച്ചാലും മൗനം പാലിക്കുന്ന മമതയ്‌ക്ക് നിവൃത്തിയില്ലാതായതിനെ തുടര്‍ന്നാണ് നോട്ടീസ് അയയ്‌ക്കേണ്ടി വന്നത്. ഇത് സുവേന്ദു അധികാരിയുടെ വിജയമായി കണക്കാക്കുന്നു.
2026ല്‍ നിയമസഭയില്‍ നിന്നും തൃണമൂലിന്റെ മുസ്ലിം എംഎല്‍എമാരെ പുറത്താക്കും: സുവേന്ദു അധികാരി
2026ല്‍ ബിജെപി ബംഗാളില്‍ അധികാരത്തില്‍ എത്തിയാല്‍ തൃണമൂലിന്റെ മുഴുവന്‍ മുസ്ലിം എംഎല്‍എമാരെ മുഴുവന്‍ നിയമസഭയില്‍ നിന്നും പുറത്താക്കുമന്ന സുവേന്ദു അധികാരിയുടെ പ്രസംഗം മമതയെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. തീ കൊണ്ട് കളിക്കരുത് എന്നാണ് മമത ഇതിനോട് പ്രതികരിച്ചത്. പക്ഷെ ഈ പ്രസ്താവന ബംഗാളില്‍ ആകെ വലിയ ചലനം സൃഷ്ടിച്ചിരിക്കുകയാണ്. ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും നേതാവായി അഭിനയിക്കുന്ന മമതുടെ പൊയമുഖം അഴിഞ്ഞുവീഴുകയായിരുന്നു സുവേന്ദു അധികാരിയുടെ ഈ പ്രസ്താവനയിലൂടെ. ഈ പ്രസ്താവനയോട് എങ്ങിനെ പ്രതികരിക്കും എന്നറിയാതെ വിഷമിക്കുകയാണ് ന്യൂനപക്ഷ പ്രീണനത്തിന് പേര് കേട്ട മമത. സുവേന്ദു അധികാരിയെ എതിര്‍ത്താല്‍ ഹിന്ദുസമുദായം ഒന്നടങ്കം എതിരാകുമോ എന്ന ഭയം മമതയ്‌ക്കുണ്ട്.
ഹോളി ആഘോഷത്തിന് നേരെ മുസ്ലിം ആധിപത്യപ്രദേശമായ ബിര്‍ഭുമില്‍ അക്രമം; ഇന്‍റര്‍നെറ്റ് നിരോധിച്ചതിന് മമതയെ കളിയാക്കി സുവേന്ദു
ബംഗാളിലെ മുസ്ലിം ആധിപത്യപ്രദേശമായ ബിര്‍ഭും മമതയുടെ ഗുണ്ടാകേന്ദ്രമായി അറിയപ്പെടുന്ന പ്രദേശമാണ്. മമതയുടെ അക്രമങ്ങള്‍ക്ക് ഗുണ്ടകള്‍ എത്തുന്നത് മുസ്ലിം ആധിപത്യമുള്ള ഈ പ്രദേശത്ത് നിന്നാണ്. ഇവിടെ നിര്‍ഭയം ഹിന്ദു സമുദായം നടത്തിയ ഹോളി ആഘോഷത്തിന് നേരെ വലിയ അക്രമം നടന്നു. പൂര്‍വ്വ മേദിനിപൂര്‍ ജില്ലയില്‍ തംലുകിലും നന്ദകുമാറിലും ഹോളി ആഘോഷിച്ച ഹിന്ദു സ്ത്രീകളെ വരെ അക്രമികള്‍ ആക്രമിച്ചു. രിക്കേറ്റ ഹിന്ദു സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തൃണമൂലിന്റെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ ആശുപത്രികള്‍ പരിക്കേറ്റവരെ സ്വീകരിക്കാന്‍ തയ്യാറായില്ല. ഈ സംഭവത്തിലും മമതയുടെ തല കുനിഞ്ഞിരിക്കുകയാണ്. ഇതേ തുടര്‍ന്ന് മമത ഈ പ്രദേശത്ത് ഇന്‍റര്‍നെറ്റ് നിരോധിച്ചിരിക്കുകയാണ്. ഇതിനെതിരെ സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ നിരവധിപേരാണ് പങ്കെടുത്തത്. തൃണമൂലിനെ ഞെട്ടിക്കുന്നതായിരുന്നു ഈ പ്രകടനം.
ബംഗാളിലെ ക്രമസാധാന നില അധിപതിച്ചതിന്റെ ഉദാഹരണമാണ് ഈ ഇന്‍റര്‍നെറ്റ് നിരോധനമെന്നും മമത സര്‍ക്കാരിന്റെ കഴിവുകേടാണിതെന്നുമുള്ള സുവേന്ദു അധികാരിയുടെ ആരോപണത്തില്‍ പ്രതിരോധത്തിലായിരിക്കുകയാണ് മമത.
പ്രതികരിക്കാൻ ഇവിടെ എഴുതുക