ചെന്നൈ: പോക്സോ കേസുകളിലെ അതിജീവതകളെ മാനസിക, ശാരീരിക സമ്മര്‍ദ്ദത്തിലാക്കുന്ന അനാവശ്യ വൈദ്യപരിശോധനയ്ക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന വിധി. അതിജീവിത ബലാത്സംഗത്തിന് ഇടയായിട്ടുണ്ടെങ്കില്‍ മാത്രം വിശദ വൈദ്യ പരിശോധന നടത്തിയാല്‍ മതിയെന്ന ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യം കീഴ് കോടതികള്‍ ശ്രദ്ധിക്കണം. അനുമതിയില്ലാതെ ചുംബിക്കല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ സംഭവങ്ങളില്‍ പോലും സ്വകാര്യ ഭാഗങ്ങളില്‍ പരിശോധന നടത്തുന്നത് ഞെട്ടിക്കുന്നതാണ്. കേസിന്റെ സ്വഭാവവും ഗൗരവവും വിലയിരുത്താതെ വൈദ്യപരിശോധനയ്ക്ക് നിര്‍ദേശിക്കുന്നത് അതിജീവതയുടെ മാനസിക നിലയെ പ്രതികൂലമായി ബാധിക്കുമെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. കേസിന്റെ സ്വഭാവം വിലയിരുത്തിയുള്ള പരിശോധന നടത്താനുള്ള ബന്ധപ്പെട്ട ഡോക്ടര്‍റുടെ വിവേചനാധികാരം കോടതി അംഗീകരിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: