കോട്ടയം: വൈക്കം മഹാദേവക്ഷേത്രത്തില്‍ ഒരു വ്യാഴവട്ടത്തിനു ശേഷം ഏപ്രില്‍ 2 ന് ആരംഭിക്കുന്ന വടക്കുപുറത്ത് പാട്ടിന്‌റെ ഭാഗമായുള്ള കോടിയര്‍ച്ചന തിങ്കളാഴ്ച ആരംഭിക്കും. ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ വ്യാഘ്രപാദത്തയ്‌ക്കു മുന്‍വശത്ത് 700 ചതുരശ്രേണി വിസ്തീര്‍ണത്തിലാണ് കോടിയര്‍ച്ചനാ മണ്ഡപം തയ്യാറാക്കിയിരിക്കുന്നത് . ഇതിന്‌റെ സമര്‍പ്പണം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വഹിച്ചു.
ചിത്തിര നക്ഷത്രത്തില്‍ ആരംഭിക്കുന്ന കോടിയര്‍ച്ചന ഏപ്രില്‍ 12ന് അത്തം നക്ഷത്രത്തിലാണ് സമാപിക്കുക. പുലര്‍ച്ചെ 5.30 മുതല്‍ 11.30 വരെയും വൈകിട്ട് 4.30 മുതല്‍ രാത്രി 7.30 വരെയും കോടിയിര്‍ച്ചന ദര്‍ശിക്കാന്‍ അവസരമുണ്ട്. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി, മറ്റപ്പള്ളി പരമേശ്വരന്‍ നമ്പൂതിരി, മേക്കാട് പരമേശ്വരന്‍ നമ്പൂതിരി, മേക്കാട് ശങ്കരന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ 51 ആചാര്യന്‍മാര്‍ കോടിയര്‍ച്ചനയിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: