India

അക്രമികള്‍ക്ക് ഗുജറാത്ത് മോഡല്‍! ഹോളിയ്‌ക്കെത്തിയവരെ വാള്‍ കൊണ്ട് ആക്രമിച്ച 20 അംഗസംഘത്തിന് ബുള്‍ഡോസര്‍ നീതി

ഗുജറാത്തില്‍ കഴിഞ്ഞ ദിവസം ഹോളിയ്ക്കെത്തിയ ആളുകളുടെ വാഹനങ്ങള്‍ വാള്‍ കൊണ്ട് വെട്ടിയും ഇരുമ്പുവടി കൊണ്ട് അടിച്ച് തകര്‍ക്കുകയും ചെയ്ത 20 അംഗ അക്രമിസംഘത്തിന് ബുള്‍‍ഡോസര്‍ നീതി നല്‍കി ഗുജറാത്ത് സര്‍ക്കാര്‍.

Published by

അഹമ്മദാബാദ്: ഗുജറാത്തില്‍ കഴിഞ്ഞ ദിവസം ഹോളിയ്‌ക്കെത്തിയ ആളുകളുടെ വാഹനങ്ങള്‍ വാള്‍ കൊണ്ട് വെട്ടിയും ഇരുമ്പുവടി കൊണ്ട് അടിച്ച് തകര്‍ക്കുകയും ചെയ്ത 20 അംഗ അക്രമിസംഘത്തിന് ബുള്‍‍ഡോസര്‍ നീതി നല്‍കി ഗുജറാത്ത് സര്‍ക്കാര്‍.

അക്രമികള്‍ക്ക് ഗുജറാത്ത് പൊലീസിന്റെ ചൂരല്‍ കഷായം- വൈറല്‍ വീഡിയോ

വടി കൊണ്ട് പൊന്നീച്ച പറക്കുന്ന തരത്തില്‍ പൊലീസ് ചന്തിക്കിട്ട് ചുട്ട അടി കൊടുക്കുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു. അക്രമികളില്‍ ചിലരുടെ വീടും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു. ഇവരുടേത് സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃതമായി നിര്‍മ്മിച്ച വീടുകളാണ്.

അക്രമികള്‍ അഹമ്മദാബാദില്‍ ഹോളി ആഘോഷത്തില്‍ പങ്കെടുക്കാന്‍ എസ് യുവില്‍ വന്ന കുടുംബത്തിന്റെ വാഹനം വാള്‍ കൊണ്ട് വെട്ടിയും കുത്തിയും കേട് വരുത്തുകയായിരുന്നു. ഇതുപോലെ ഹോളിയില്‍ പങ്കെടുക്കാന്‍ എത്തിയ നിരവധി പേരുടെ വാഹനങ്ങള്‍ 20 അംഗ അക്രമിസംഘം വാള്‍കൊണ്ട് വെട്ടിയും ഇരുമ്പുവടി കൊണ്ട് അടിച്ചും കേടുവരുത്തിയിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക