തോമസ് പിക്കറ്റി
ന്യൂദല്‍ഹി: തെലങ്കാനയിലെ ജാതി സെന്‍സസ് വിവരങ്ങള്‍ വിദേശ സാമ്പത്തിക വിദഗ്ധര്‍ക്ക് കൈമാറാനുള്ള രേവന്ദ് റെഡ്ഡി സര്‍ക്കാര്‍ നടപടിക്കെതിരെ ബിജെപി. ഫ്രഞ്ച് സാമ്പത്തിക വിദഗ്ധനായ തോമസ് പിക്കറ്റിയും ബെല്‍ജിയത്തില്‍ ജനിച്ച ഇന്ത്യന്‍ വംശജനായ ജീന്‍ ഡ്രെസെയും അടങ്ങുന്ന സമിതിക്ക് നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറുന്നതില്‍ ബിജെപി ദേശീയ നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഇന്ത്യന്‍ വിദഗ്ധരെ വിശ്വാസമില്ലാത്ത കൊണ്ടാണോ ജാതി വിവരങ്ങള്‍ വിദേശകള്‍ക്ക് നല്‍കുന്നതെന്ന് ബിജെപി വക്താവ് സുധാംശു ത്രിവേദി ചോദിച്ചു. രാജ്യത്തിന്റെ വിവരങ്ങളാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ വിദേശികള്‍ക്ക് കൈമാറുന്നതെന്നും ത്രിവേദി കുറ്റപ്പെടുത്തി.
പാരീസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് പ്രൊഫസറാണ് തോമസ് പിക്കറ്റി. കഴിഞ്ഞ നവംബറില്‍ ശേഖരിച്ച സാമൂഹ്യ, വിദ്യാഭ്യാസ, തൊഴില്‍, രാഷ്‌ട്രീയ, ജാതി സര്‍വ്വേ വിവരങ്ങളാണ് സ്വതന്ത്ര വിദഗ്ധ സമിതിക്ക് കൈമാറാന്‍ രേവന്ദ് റെഡ്ഡി സര്‍ക്കാര്‍ തീരുമാനിച്ചത്. മുന്‍ സുപ്രീംകോടതി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി അധ്യക്ഷനായ സമിതിയില്‍ പ്രൊഫ. കാഞ്ചന്‍ ഇല്ലയ്യ, പ്രവീണ്‍ ചക്രവര്‍ത്തി തുടങ്ങിയവരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക