World

യുഎസിലെ ‘ജെഎന്‍യു’ ആയ കൊളംബിയ സര്‍വ്വകലാശാലയെ ഒതുക്കി ട്രംപ്; 40 കോടി ഡോളര്‍ ധനസഹായം നിര്‍ത്തി; പലസ്തീന്‍ കൊടി വീശിയാല്‍ നാടുകടത്തും

യുഎസിലെ ജെഎന്‍യു എന്ന് അറിയപ്പെടുന്ന സര്‍വ്വകലാശാലയായ കൊളംബിയ സര്‍വ്വകലാശാലയെ ട്രംപ് ഒതുക്കിത്തുടങ്ങി. സൗജന്യ ധനസഹായമായി ഇവിടുത്തെ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന 40 കോടി ഡോളര്‍ ട്രംപ് നിര്‍ത്തലാക്കി. ഇനി ഇവിടെ പലസ്തീന്‍ അനുകൂല കൊടി ഉയര്‍ത്തിയാല്‍ ആ വിദ്യാര്‍ത്ഥികളെ പുറത്താക്കുമെന്നും അന്ത്യശാസനം നല്‍കി.

Published by

വാഷിംഗ്ടണ്‍: യുഎസിലെ ജെഎന്‍യു എന്ന് അറിയപ്പെടുന്ന സര്‍വ്വകലാശാലയായ കൊളംബിയ സര്‍വ്വകലാശാലയെ ട്രംപ് ഒതുക്കിത്തുടങ്ങി. സൗജന്യ ധനസഹായമായി ഇവിടുത്തെ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന 40 കോടി ഡോളര്‍ ട്രംപ് നിര്‍ത്തലാക്കി. ഇനി ഇവിടെ പലസ്തീന്‍ അനുകൂല കൊടി ഉയര്‍ത്തിയാല്‍ ആ വിദ്യാര്‍ത്ഥികളെ പുറത്താക്കുമെന്നും അന്ത്യശാസനം നല്‍കി. മാത്രമല്ല, നേരത്തെ പലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന വിദേശരാജ്യങ്ങളില്‍ നിന്നുള്ള ചില വിദ്യാര്‍ത്ഥികളെ തെരഞ്ഞുപിടിച്ച് അവര്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കുകയും നാടു കടത്തുകയും ചെയ്തു. മറ്റുള്ളവര്‍ക്ക് താക്കീത് എന്ന നിലയിലാണ് ഇത് ചെയ്തിരിക്കുന്നത്. ഇതോടെ പലസ്തീന്‍ അനുകൂല പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികളെല്ലാം പേടിച്ചിരിക്കുകയാണ്. കാരണം കൊണ്ടറിയുമ്പോഴാണ് ഇവരിലെ സമരവീര്യം കെട്ടുപോകൂ.

ഇസ്രയേല്‍ ഹമാസിനെ ആക്രമിച്ചപ്പോള്‍ ലോകത്ത് അമേരിക്കയിലെ സര്‍വ്വകലാശാലകളിലാണ് ഏറ്റവും കൂടുതല്‍ പലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി പ്രകടനങ്ങള്‍ നടന്നത്.- അതില്‍ പ്രധാനപ്പെട്ട ഒരു സര്‍വ്വകലാശാലയായിരുന്നു കൊളംബിയ സര്‍വ്വകലാശാല. ദല്‍ഹിയിലെ ജെഎന്‍യു പോലെ ഇടത്-ജിഹാദി ചിന്തകള്‍ക്ക് ആധിപത്യമുള്ള സര്‍വ്വകലാശാല. എല്ലാ തരം ലിബറലുകളുടെയും ലിബറല്‍ ചിന്തകളുടെയും കൂത്തരങ്ങളാണ് കൊളംബിയ യൂണിവേഴ്സിറ്റി. അപ്പോള്‍ അവിടെ അനാര്‍ക്കിസം സ്വാഭാവികമായും വളരും. ഇതിന്റെ കടയ്‌ക്കല്‍ കത്തിവെയ്‌ക്കാനാണ് ട്രംപ് മുതിരുന്നത്. ഇപ്പോള്‍ ഈ പലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികളെല്ലാം ഇപ്പോള്‍ ഇവിടെ പേടിച്ച് വാലും ചുരുട്ടി ഇരിക്കുകയാണ്. കാരണം ഇനി ഇവര്‍ പലസ്തീന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയാല്‍, പലസ്തീന്‍ അനുകൂല പ്രകടനത്തില്‍ പങ്കെടുത്താല്‍ അവരെ അമേരിക്കയില്‍ നിന്നും പുറത്താക്കും. ഇവര്‍ക്ക് അമേരിക്ക നല്‍കുന്ന സൗജന്യ ധനസഹായവും നിര്‍ത്തും. ഇപ്പോള്‍ ഗവേഷണവിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കന്‍ സര്‍ക്കാര്‍ നല്‍കിവരുന്ന കൂടുതല്‍ സൗജന്യ ധനസഹായഫണ്ടുകള്‍ കൂടി നിര്‍ത്തലാക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. ഇതോടെ കൂടുതല്‍ വിദേശവിദ്യാര്‍ത്ഥികള്‍ ഭയന്നിരിക്കുകയാണ്.

ട്രംപ് അധികാരത്തില്‍ എത്തിയതോടെയാണ് പലസ്തീന്‍ അനുകൂലപ്രകടനം നടത്തുന്നവരെ സര്‍വ്വകലാശാലകളില്‍ നിന്നു മാത്രമല്ല, അമേരിക്കയില്‍ നിന്നു തന്നെ ഉടന്‍ പുറത്താക്കിയത്. അതിന്റെ ഒരു പ്രത്യക്ഷ ഉദാഹരണമായി കഴിഞ്ഞ ദിവസം പലസ്തീന്‍ അനുകൂലിയായ കൊളംബിയ സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയായ ഇന്ത്യക്കാരി രഞ്ജിനി ശ്രീനിവാസനെ അമേരിക്ക നാടുകടത്തിയ നടപടി. കൊളംബിയ സര്‍വ്വകലാശാലയിലെ മറ്റൊരു വിദ്യാര്‍ത്ഥിനി ഡാനിയല്ല ഫോഡെറയെയും പുറത്താക്കി. ഇവര്‍ ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗിനെ പിഎച്ച് ഡി വിദ്യാര്‍ത്ഥിനിയാണ്. ഈ വിദ്യാര്‍ത്ഥിക്കുള്ള ധനസഹായം തന്നെ യുഎസ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയതായി അറിയിച്ചു. ഇതുപോലെ പലസ്തീന്‍ അനുകൂല പ്രകടനത്തില്‍ ശക്തമായി പങ്കെടുത്ത നേതൃസ്വഭാവമുള്ള വിദേശത്തെ വിദ്യാര്‍ത്ഥികളെ പുറത്താക്കാനും അവര്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കാനും തീരുമാനിച്ചിരിക്കുകയാണ് ട്രംപ് സര്‍ക്കാര്‍.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക