മുംബൈ: ചൈനയിലെ സെയിക് (എസ് എ ഐ സി) മോട്ടോഴ്സും ഇന്ത്യയിലെ ജെഎസ് ഡബ്ല്യുവും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ഇന്ത്യയിലെ എംജി മോട്ടോഴ്സ്. ടാറ്റയുമായി നിരന്തരം മത്സരത്തിലാണ് എംജി മോട്ടോഴ്സ്.
ഇപ്പോഴിതാ ടാറ്റാ കമ്പനിയുടെ സഫാരി, ഹാരിയര്‍ എന്നീ ബ്രാന്‍റുകളോട് മത്സരിക്കുന്ന എംജി മോട്ടോഴ്സിന്റെ ഗ്ലോസ്റ്റര്‍ വിലയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ടൊയോട്ട ഫോര്‍ചുണര്‍, സ്കോഡ കോഡിയാക്, സിട്രോണ്‍ സി5 എയര്‍ക്രോസ് എന്നീ കാറുകളും ഗ്ലോസ്റ്ററിനോട് മത്സരിക്കുന്ന ബ്രാന്‍റുകളാണ്. എംജി മോട്ടോഴ്സിന്റെ ഏറ്റവും വിലയേറിയതും ആഡംബരപൂർണ്ണവുമായ എസ് യു വി ആണ് ഗ്ലോസ്റ്റർ. ഈ കാര്‍ ശരാശരി 100 യൂണിറ്റുകൾ മാത്രമേ എല്ലാ മാസവും വിൽക്കുന്നുള്ളൂ. ഗ്ലോസ്റ്ററിന്റെ വില്‍പന കൂട്ടാനായി കമ്പനി ടാറ്റയുമായി വിലയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി മാര്‍ച്ച് മാസത്തില്‍ ഗ്ലോസ്റ്റർ എസ്‍യുവിക്ക് 5.50 ലക്ഷം രൂപയുടെ വമ്പിച്ച കിഴിവ് വാഗ്ദാനം ചെയ്തിരിക്കുകയാണ്. ഇതിന്റെ എക്സ്-ഷോറൂം വില 38.80 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുന്നു. മാർച്ച് 31 വരെ ഉപഭോക്താക്കൾക്ക് ഈ ഓഫറിന്റെ ആനുകൂല്യം ലഭിക്കും.
ടാറ്റയുടെ ഹാരിയറും സഫാരിയും പോലെ ഗ്ലോസ്റ്ററും ഏഴ് സീറ്റര്‍ എസ് യു വി ആണ്. നല്ല സ്പേസ് ഉള്ള ഇന്‍റീരിയറും സാങ്കേതികവിദ്യയിലെ മികവും ആണ് ഗ്ലോസ്റ്ററിനെ ആകര്‍ഷകമാക്കുന്നത്. ഹാരിയറിനും സഫാരിയ്‌ക്കും കരുത്തന്‍ ലുക്കും ഓഫ് റോഡ് യാത്ര പോകാനുള്ള ഈ ബ്രാന്‍റുകളുടെ കഴിവും ആണ് മുഖ്യ ആകര്‍ഷണം. ഗ്ലോസ്റ്ററിലും സാൻഡ്, ഇക്കോ, സ്‌പോർട്, നോർമൽ, റോക്ക്, സ്നോ, മഡ് തുടങ്ങിയ ഓൾ-ടെറൈൻ റൈഡിംഗ് നടത്താന്‍ പറ്റുന്ന മോഡുകളും ഉണ്ട്. പക്ഷെ ഗ്ലോസ്റ്ററിന്റെ സ്നോസ്റ്റോം എന്ന 4 വീല്‍ ഡ്രൈവിന് 44 ലക്ഷം വരെയാണ് വില. ഈ കാര്‍ ടാറ്റയുടെ അവിന്യയുമായാണ് മത്സരിക്കുന്നത്.
സുരക്ഷയ്‌ക്കായി, ഗ്ലോസ്റ്ററിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) നൽകിയിട്ടുണ്ട്, അതിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ (ACC), ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് (AEB), ഓട്ടോമാറ്റിക് പാർക്കിംഗ് അസിസ്റ്റ്, ഫോർവേഡ് കൊളിഷൻ വാണിംഗ് (FCW), ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ് (LDW), ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ (BCD), ഡോർ ഓപ്പൺ വാണിംഗ് (DOW), റിയർ ക്രോസ് ട്രാഫിക് അലേർട്ട് (RCTA), ലെയ്ൻ ചേഞ്ച് അസിസ്റ്റ് (LCA), ഡ്രൈവർ ഫാറ്റിഗ് റിമൈൻഡർ സിസ്റ്റം എന്നിവ ഉൾപ്പെടുന്നു. ഈ പ്രീമിയം എസ്‌യുവിയിൽ ഡ്യുവൽ പനോരമിക് ഇലക്ട്രിക് സൺറൂഫ്, 12-വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഡ്രൈവർ സീറ്റ് മസാജ്, വെന്‍റിലേഷൻ എന്നീ സവിശേഷതകളും ഉണ്ട്.
എംജി ഗ്ലോസ്റ്റർ 2WD, 4WD ഓപ്ഷനുകളിൽ വാങ്ങാം.റൂഫ് റെയിലുകൾ, സ്മോക്ക്ഡ് ബ്ലാക്ക് ടെയിൽലൈറ്റുകൾ, വിൻഡോ സറൗണ്ടുകൾ, ഫെൻഡറുകൾ, ഫോഗ് ഗാർണിഷ് എന്നിവയിലേക്കും ഡാർക്ക് തീം മുന്നോട്ട് കൊണ്ടുപോകുന്നു. ഈ പ്രീമിയം എസ്‌യുവിക്ക് ചുവന്ന തുന്നലുകളോട് കൂടിയ ഇരുണ്ട നിറത്തിലുള്ള ലെതറെറ്റ് സീറ്റ് അപ്ഹോൾസ്റ്ററിയാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക