Kerala

മദ്രസ വിദ്യാഭ്യാസം നടത്തിയവരാണ് ഏറ്റവും കൂടുതൽ ലഹരി മരുന്നുമായി പിടിയിൽ ആകുന്നത് ; കെടി ജലീൽ

Published by

മലപ്പുറം: മദ്രസ വിദ്യാഭ്യാസം നടത്തിയവരാണ് ഏറ്റവും കൂടുതൽ ലഹരി മരുന്നുമായി പിടിയിൽ ആകുന്നതെന്ന് കെടി ജലീൽ എംഎൽഎ. മയക്കുമരുന്നിനെതിരെ മുസ്ലിം സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ജലീൽ പറഞ്ഞു. മലപ്പുറത്ത് നടന്ന പരിപാടിയിലായിരുന്നു ജലീലിന്റെ പ്രസ്താവന.

മദ്രസയിൽ പോയി പഠിച്ചിട്ടുള്ളവരാണ് ഏറ്റവും കൂടുതൽ ലഹരി മരുന്നമായി പിടിയിലാകുന്നത്. MDMA കൈവശം വച്ചതിനും കഞ്ചാവ് കടത്തിയതിനും പിടിയിലാകുന്ന വ്യക്തികളെ പരിശോധിച്ചാൽ ഒരു കാര്യം മനസിലാകും. അവരെല്ലാവരും മദ്രസകളിൽ പോയിട്ടുണ്ട് . പണത്തോടുള്ള അമിതമായ മോഹമാണ് ഇതിനു പ്രധാന കാരണം. ലഹരിക്കടത്തും വിതരണവും ഒരു തെറ്റല്ലെന്ന് അവർ ചിന്തിക്കുന്നു.

സത്യത്തിൽ, ധാർമികമായി മുന്നിൽ നിൽക്കേണ്ടവരാണ് മുസ്ലീങ്ങൾ. കാരണം മുസ്ലീങ്ങളെ പോലെ മതവിദ്യാഭ്യാസവും മതപഠനവും ധാർമികപഠനവും ലഭിക്കുന്ന മറ്റൊരു വിഭാ​ഗം ഈ രാജ്യത്തില്ല. മദ്രസയിൽ പോയി ധാർമിക മൂല്യങ്ങളെ കുറിച്ച് പഠിച്ചവർ ഇങ്ങനെ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണം.

ഹിന്ദു വിഭാഗത്തിലെ കുട്ടികൾക്ക് ഒരുതരത്തിലുള്ള മതവിദ്യാഭ്യാസവും അവരുടെ ചെറുപ്പകാലത്ത് കിട്ടുന്നില്ല. നിങ്ങൾ കളവ് നടത്തരുത്, മദ്യപിക്കരുത്, ലഹരി വസ്തുക്കൾ കൊണ്ടുനടക്കരുത് എന്നൊന്നും ഒരു പുരോ​ഹിതനും അവരോട് പറഞ്ഞുകൊടുക്കുന്നില്ല. അതിന് അവർക്ക് കഴിയുന്നില്ല, കഴിഞ്ഞിട്ടുമില്ല. മദ്രസയിലോ മതപഠന ക്ലാസുകൾക്കോ പോകാത്ത സഹോദരസമുദായങ്ങൾക്കുള്ള ധാർമിക ബോധം പോലും മദ്രസപഠനം നേടുന്ന മുസ്ലീം സമുദായത്തിലുള്ളവർക്ക് ഉണ്ടാകുന്നില്ലെന്നും ജലീൽ പറഞ്ഞു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by