Entertainment

നടി സംയുക്ത തിരുപ്പതിയില്‍ പ്രാര്‍ഥിക്കാനെത്തി; മഹാകുംഭമേളയ്‌ക്ക് ശേഷം വീണ്ടും ദൈവസന്നിധിയില്‍ നടി

മലയാളത്തില്‍ നിറഞ്ഞുനിന്നിരുന്ന സംയുക്ത ഇപ്പോള്‍ തെലുങ്കിലെ തിരക്കുള്ള നടിയാണ്. സംയുക്ത തിരുപ്പതിയില്‍ പ്രാര്‍ത്ഥിക്കാനെത്തുന്നതിന്‍റെ വീഡിയോ ഇപ്പോള്‍ ട്രെന്‍ഡിങ്ങ് ആണ്.

Published by

തിരുപ്പതി: മലയാളത്തില്‍ നിറഞ്ഞുനിന്നിരുന്ന സംയുക്ത ഇപ്പോള്‍ തെലുങ്കിലെ തിരക്കുള്ള നടിയാണ്. സംയുക്ത തിരുപ്പതിയില്‍ പ്രാര്‍ത്ഥിക്കാനെത്തുന്നതിന്റെ വീഡിയോ ഇപ്പോള്‍ ട്രെന്‍ഡിങ്ങ് ആണ്.

തന്റെ നിലപാടുകളും തീരുമാനങ്ങളും അധികം വാചാടോപമില്ലാതെ ചെയ്യുന്ന നടിയാണ് സംയുക്ത. ഈയിടെ പ്രയാഗ് രാജില്‍ അവര്‍ മഹാകുംഭമേളയില്‍ പങ്കെടുക്കുകയും ത്രിവേണിസംഗമത്തില്‍ സ്നാനം ചെയ്യുകയും ചെയ്തത് കേരളത്തിലെ മതേതരര്‍ക്കിടയില്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.

എന്നാല്‍ വീണ്ടും സംയുക്ത ദൈവസന്നിധിയില്‍ എത്തിയിരിക്കുന്നു. തിരുപ്പതി തിരുമല ദേവസ്ഥാനത്ത് പ്രാര്‍ത്ഥിക്കുകയും വഴിപാടുകള്‍ നടത്തുകയും ചെയ്തു നടി. സംയുക്ത ക്ഷേത്രത്തിലേക്ക് പോകുന്നതിന്റെ വീഡിയോ എഎന്‍ഐ എന്ന വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിരുന്നു.

നേരത്തെ സംയുക്ത മേനോന്‍ എന്നായിരുന്നു പേര്. പിന്നീട് ജാതിവാല്‍ മുറിക്കുന്നതായി പ്രഖ്യാപിച്ച് സംയുക്ത എന്നാക്കി പേര് മാറ്റി. വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ നാശം വിതച്ചപ്പോള്‍ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ അഞ്ച് ലക്ഷം സംഭാവന നല്‍കിയിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ തല്‍പരയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക