ലഖ്‌നൗ : രാജ്യത്തെ ഹോളി, ദീപാവലി പോലുള്ള ഉത്സവങ്ങൾ തടയാൻ ചില ദുഷ്ടശക്തികൾ ശ്രമിക്കുന്നുണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരക്കാർ മഹാകുംഭം പോലുള്ള പരിപാടികൾ തടയുന്നത് എങ്ങനെയെന്ന് രാജ്യം കണ്ടിട്ടുണ്ടെന്നും എന്നാൽ ആർക്കും ഈ പാരമ്പര്യം തടയാൻ കഴിഞ്ഞിട്ടില്ല എന്നും യോഗി പറഞ്ഞു. ഗോരഖ്പൂരിൽ നടന്ന ഹോളി മിലാൻ പരിപാടിയിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടാതെ രാജ്യം നൂറുകണക്കിന് വർഷങ്ങളായി അടിമത്തം അനുഭവിച്ചുവെന്നും അധിനിവേശക്കാർ വിശ്വാസത്തെ വ്രണപ്പെടുത്തുന്നത് കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി യോഗി ഓർമ്മിപ്പിച്ചു.
” ഹോളിയുടെ വിശുദ്ധ ഉത്സവത്തോടനുബന്ധിച്ച് ഗോരഖ്നാഥ് മന്ദിറിൽ സംഘടിപ്പിച്ച ഹോളി മിലാൻ ചടങ്ങിൽ പങ്കെടുത്തു. സനാതന ധർമ്മം ജാതിയുടെ പേരിലും, മതത്തിന്റെയും വിഭാഗത്തിന്റെയും പേരിലും, പ്രദേശത്തിന്റെയും ഭാഷയുടെയും പേരിലും, മഹാ കുംഭമേളയ്‌ക്ക് ശേഷം വിഭജിക്കപ്പെട്ടിരിക്കുന്നുവെന്ന് എപ്പോഴും പ്രചരിപ്പിക്കുന്നവർക്ക്, ഹോളി അവർക്ക് ഒരു മറുപടിയും നൽകിയിട്ടുണ്ട്. ഇന്ന് സനാതന ധർമ്മത്തിന്റെ എല്ലാ അനുയായികളും പരസ്പരം കെട്ടിപ്പിടിക്കുകയും നിറങ്ങളും ഗുലാലുകളും പ്രയോഗിക്കുകയും ചെയ്യുന്നു, ഇതാണ് ഞങ്ങളുടെ ശക്തി,”- അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തു.
മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാർ ശാന്തിനികേതനിലെ സോണാജ്ഹുരി ഹാത്തിൽ ഹോളി ആഘോഷങ്ങൾ നിരോധിച്ചതായി പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപ്പിച്ചതിന് തുടർന്നുണ്ടായ വിവാദങ്ങൾക്കിടയിലാണ് യോഗിയുടെ ഈ പരാമർശം.
നേരത്തെ ദേശീയ ഐക്യത്തിന്റെ പ്രാധാന്യം ഉത്തർപ്രദേശ് മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞിരുന്നു. ജനങ്ങൾ ഐക്യപ്പെട്ടാൽ മാത്രമേ ഇന്ത്യ വികസിക്കാൻ കഴിയൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ഐക്യമുണ്ടെങ്കിൽ ഇന്ത്യ വികസിത രാഷ്‌ട്രമാകുന്നത് തടയാൻ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സനാതന ധർമ്മത്തിന്റെ ശക്തി നമ്മുടെ വിശ്വാസത്തിലാണെന്നും ആ വിശ്വാസത്തിന്റെ ആത്മാവ് നമ്മുടെ ഉത്സവങ്ങളിലാണെന്നും മുഖ്യമന്ത്രി യോഗി പറഞ്ഞു.
ഗോരഖ്‌നാഥ് ക്ഷേത്ര പരിസരത്തെ ഹോളിക ദഹന സ്ഥലത്താണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹോളി ആഘോഷം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക