India

ഭഗവാൻ ശ്രീരാമനെയും സീതയെയും കുറിച്ച് ഗ്രാമത്തലവന്റെ ജിഹാദിയായ മകൻ ആരിഫിന്റെ അശ്ലീല പരാമർശം : ഒറ്റക്കെട്ടിൽ എതിർത്ത് നാട്ടുകാർ : പ്രതി പോലീസ് പിടിയിൽ

വീഡിയോയിൽ ആരിഫ് ദേവതകളെക്കുറിച്ച് അശ്ലീല പരാമർശം നടത്തിയിരുന്നു. മുമ്പ് മോഷണം, വഴക്ക്, പീഡനം എന്നീ കുറ്റങ്ങൾക്ക് ആരിഫിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് ഗ്രാമവാസികൾ പറഞ്ഞു

Published by

ധാംപൂർ : ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലെ ധാംപൂരിലെ കുന്ദിപൂരിലെ ഗ്രാമത്തലവനായ നിസാർ അഹമ്മദിന്റെ മകൻ ആരിഫ്, ഭഗവാൻ ശ്രീരാമനെയും സീതയെയും കുറിച്ച് അശ്ലീല പരാമർശം നടത്തി ഹിന്ദുക്കളുടെ മതവികാരത്തെ അപമാനിച്ചു. ഭീകരതയുടെ മറ്റൊരു പേരായ ‘ആരിഫ് ഡോൺ’ എന്ന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് ജിഹാദി മോശമായ ഒരു ‘വീഡിയോ സ്റ്റാറ്റസ്’ അപ്‌ലോഡ് ചെയ്തത്.

അതിൽ ശ്രീരാമനും സീതയെയും കുറിച്ച് അശ്ലീല പരാമർശം നടത്തുന്ന ചിത്രങ്ങളും തീവ്രജിഹാദി പ്രചരിപ്പിച്ചു. തുടർന്ന് ഈ വീഡിയോ കണ്ട ഗ്രാമവാസികൾ രോഷാകുലരായി. പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്ന് അവർ പോലീസിൽ പരാതി നൽകി.

കുന്ദിപുരയിലെ ഒരു ഗ്രാമവാസിയായ വിശേഷ് രജ്പുത് തന്റെ ഇൻസ്റ്റാഗ്രാം ബ്രൗസ് ചെയ്യുമ്പോഴാണ് വിവാദ വീഡിയോ കണ്ടത്. വീഡിയോയിൽ ആരിഫ് ദേവതകളെക്കുറിച്ച് അശ്ലീല പരാമർശം നടത്തിയിരുന്നു. അതേ സമയം മുമ്പ് മോഷണം, വഴക്ക്, പീഡനം എന്നീ കുറ്റങ്ങൾക്ക് ആരിഫിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് ഗ്രാമവാസികൾ പറഞ്ഞു.

ഗ്രാമവാസികളുടെ പരാതിയെത്തുടർന്ന് ധാംപൂർ പോലീസ് ആരിഫിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തു. പോലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക