ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രിയുമായി ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തി. ദല്‍ഹിയിലെ കേരളാ ഹൗസിലെത്തിയ കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഗവര്‍ണ്ണര്‍ വിശ്വനാഥ് ആര്‍ലേക്കര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമൊപ്പം പ്രഭാത ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. കൂടിക്കാഴ്ച തികച്ചും അനൗപചാരികം ആയിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വയനാടിന് അനുവദിച്ച വായ്പയുടെ വിനിയോഗ കാലാവധി കൂട്ടുന്നതടക്കമുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിച്ചതായാണ് സൂചന. കൂടുതല്‍ തുക കേരളത്തിന് കടമെടുക്കാന്‍ അനുവാദം തേടിയതായും വാര്‍ത്തകളുണ്ട്. ആശാ വര്‍ക്കര്‍മാരുടെ വിഷയം ചെയ്‌തോ എന്ന് വ്യക്തമല്ല. കേരളാ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ബുധനാഴ്‌ച്ച രാവിലെ ഒൻപതോടെ കേരള ഹൗസിൽ എത്തിയ കേന്ദ്രമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ, കെ.വി തോമസ് എന്നിവർ ചേർന്ന് സ്വീകരിച്ചു. അനൗദ്യോഗിക സന്ദർശനമായിരുന്നു കേന്ദ്ര മന്ത്രിയുടേത്. കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷം പ്രഭാത ഭക്ഷണവും കഴിച്ചാണ് കേന്ദ്ര മന്ത്രി മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: