തിരുവനന്തപുരം: ലോക പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം. നഗരം ഭക്തിയുടെ ലഹരിയിലമര്‍ന്നു. കാപ്പുകെട്ടി ഭഗവതിയെ കുടിയിരുത്തിയതുമുതല് പ്രാര്‍ത്ഥനയുമായി ഭക്തലക്ഷങ്ങള്‍ പൊങ്കാലയുടെ പുണ്യം നുകരാന്‍ കാത്തിരിക്കുകയാണ്. വിദൂരദേശങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന ഭക്തര്‍ ബന്ധുവീടുകളിലും ക്ഷേത്രത്തിനു സമീപമുള്ള സ്ഥലങ്ങളിലുമായി പൊങ്കാല അടുപ്പുകള്‍ സജ്ജീകരിച്ചു കഴിഞ്ഞു.
നാളെ രാവിലെ 10.15ന് ആണ് പൊങ്കാല ആരംഭിക്കുക. ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിന്റെ 10 കിലോമീറ്ററിലേറെ ചുറ്റളവില്‍ പൊങ്കാലയ്ക്കായി ഭക്തര്‍ തിങ്ങിനിറയും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നും പൊങ്കാലയ്ക്ക് ഭക്തര്‍ എത്തിച്ചേരും. സിനിമാതാരങ്ങളും സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ആശാപ്രവര്‍ത്തകരും അടക്കം പൊങ്കാല അര്‍പ്പിക്കും. കാല് കോടിയിലേറെ ഭക്തരാണ് പൊങ്കാല അര്പ്പിക്കാനെത്തുക. ഉച്ചയ്ക്ക് 1.15 ന് പൊങ്കാല നിവേദിക്കും.
ഒരുവര്‍ഷത്തെ പ്രാര്‍ത്ഥനകളോടെ വ്രതം നോറ്റ് വര്‍ഗ-വര്‍ണ ഭേദമില്ലാതെ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാനെത്തുന്ന ഭക്തരെ വരവേല്‍ക്കാന്‍ നഗരം തയ്യാറെടുത്തുകഴിഞ്ഞു. ഭക്തര്‍ക്ക് സ്വാഗതമേകാനും പൊങ്കായ്ക്കും പൊങ്കാലയിടാനെത്തുന്ന ഭക്തര്‍ക്കും സൗകര്യമൊരുക്കുന്നതിനും നഗരവാസികാകമാനം കൈകോര്‍ക്കും. കവലകളിലെല്ലാം ആറ്റുകാല്‍ ഭഗവതിയുടെ ചിത്രംവച്ച് മാലചാര്‍ത്തി ഭക്തരെ സ്വാഗതം ചെയ്യുന്നുണ്ട്. റസിഡന്‍സ് അസോസിയേഷനുകളും നഗരത്തിലെ വിവിധ ക്ഷേത്ര കമ്മിറ്റികളും യുവജന സംഘനടകളും ക്ലബ്ബുകളുമെല്ലാം ഭക്തര്‍ക്ക് സൗകര്യമൊരുക്കുന്നതിനും ഭക്ഷണം തയ്യാറാക്കുന്നതിനും കുടിവെള്ളമൊരുക്കുന്നതിനുമുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ്.
സേവാഭാരതി ഉള്‍പ്പെടെ വിവിധ സന്നദ്ധ സംഘടനകള്‍ ഭക്തര്‍ക്ക് സൗകര്യമൊരുക്കുന്നതിനും ചികിത്സാ സഹായത്തിനുമായി ഡോക്ടര്‍മാരെയും നഴ്സുമാരെയും തയ്യാറാക്കി. സൗജന്യ ആംബുലന്‍സ് സേവനവും തയ്യാറാക്കിയിട്ടുണ്ട്. പൊങ്കാലയുടെ നടത്തിപ്പിന് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും ഏകോപനമൊരുക്കിയിട്ടുണ്ട്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സുരക്ഷാ സംവിധാനങ്ങളും സജ്ജമാക്കി. പൊങ്കാല അര്‍പ്പിക്കാനെത്തുന്ന ഭക്തരുടെ സൗകര്യാര്‍ത്ഥം ദക്ഷിണ റെയില്‍വേ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. സ്ഥിരം ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പുകളും സമയ പുനഃക്രമീകരണവും ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജില്ലയിലെ എല്ലാ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നും പ്രത്യേക ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്. ഹരിത ചട്ടം പാലിച്ചാകും പൊങ്കാല ഉത്സവം. നാളെ ഉച്ചയ്ക്ക് ഒരു മണിമുതല്‍ പൊങ്കാല ദിവസം ഉച്ചവരെ നഗരത്തില്‍ ഗതാഗത ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്നത്തെ കലാപരിപാടികള്‍
അംബ ആഡിറ്റോറിയം
രാവിലെ 5.00: ഭക്തിഗാനസുധ, 6.00: യോഗ, 7.00: ഭജന, 8.00: നാരായണീയ പാരായണം, 9.00: കളരിപ്പയറ്റ്, 10.00: ഭക്തിഗാനമേള, 11.00: സംഗീതക്കച്ചേരി, 12.00: ഭജന. വൈകിട്ട് 5.00: ഭക്തിഗാനമേള, 6.00: ശാസ്ത്രീനൃത്തം. രാത്രി 7.00: ഭരതനാട്യം, 7.30: ശാസ്ത്രീനൃത്തം, 8.00: നൃത്തസന്ധ്യ, 9.00: ശാസ്ത്രീനൃത്തം, 10.00: ശാസ്ത്രീയനൃത്തം, 11.00: ശാസ്താംപാട്ടുകള്‍
അംബിക ആഡിറ്റോറിയം
രാവിലെ 5.00: ഭജന്‍സ്, 6.00: ഭജന, 7.00: ഭജന, 8.00: ഭജന, 9.00: ഭജന, 10.00: ദേവീമാഹാത്മ്യം, 11.00: ഭക്തിഗാനസുധ. വൈകിട്ട് 5.00: ദേവീമാഹാത്മ്യപാരായണം, 6.00: ഭരതനാട്യം. രാത്രി 7.00: ശാസ്ത്രീയനൃത്തം, 8.00: മോഹിനിയാട്ട, 9.00: ഭരതനാട്യം, 10.00: ശാസ്ത്രീയനൃത്തം, 12.00: നൃത്തനൃത്യങ്ങള്‍.
അംബാലിക ആഡിറ്റോറിയം
രാവിലെ 5.00: ദേവിനാരായണീയം, 6.00: ഭജന, 8.00: ദേവീമാഹാത്മ്യപാരായണം, 9.00: ഭക്തിഗാനാഞ്ജലി, 10.00: ദേവീമാഹാത്മ്യപാരായണം, 11.00: ദേവീമാഹാത്മ്യപാരായണം. വൈകിട്ട് 5.00: ഭക്തിഗാനസുധ, 6.00: ശാസ്ത്രീയനൃത്തം രാത്രി 7.00: ഒഡീസി നൃത്തം, 8.00: നൃത്തസന്ധ്യ, 9.00: ശാസ്ത്രീയനൃത്തം, 10.00: ഭരതനാട്യം, 11.00: മോഹിനിയാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: