തിരുവനന്തപുരം: ജന്മഭൂമി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് സംഘാടക സമിതി യോഗം ഇന്ന് വൈകിട്ട് 5ന് നടക്കും. ഹോട്ടല്‍ ഹൊറൈസണില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍,വി. മുരളീധരന്‍, ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. വിവിധ മേഖലകളിലെ പ്രമുഖര്‍ സംഘാടക സമിതി യോഗത്തില്‍ പങ്കെടുക്കും. സുവര്‍ണ്ണ ജൂബിലി ബ്രോഷര്‍ പ്രകാശനവും ഇന്ന് നടക്കും.
മേയ് രണ്ടാംവാരം തിരുവനന്തപുരത്ത് അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് ജന്മഭൂമി സുവര്‍ണ്ണ ജൂബിലി സമാപനത്തിന്റെ ഭാഗമായി നടക്കുന്നത്. പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, സിംപോസിയങ്ങള്‍, നിര്‍മ്മിത ബുദ്ധി കോണ്‍ക്ലേവ്, സാംസ്‌ക്കാരിക-കലാപരിപാടികള്‍ എന്നിവയുണ്ടാകും. തലസ്ഥാന നഗരിയുടെ വികസനത്തിന് സാധ്യമാകും വിധം വിവിധ മേഖലകളിലെ പുരോഗതി ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളും പരിപാടിയുടെ ഭാഗമായുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: