തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയില്‍ നിന്നൊഴിവാക്കിയതില്‍ വ്യാപക അതൃപ്തി ഉയര്‍ന്നതോടെ വിഎസിനെ ഒഴിവാക്കിയിട്ടില്ലെന്ന വിശദീകരണവുമായി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവായി വിഎസ് തുടരുമെന്നാണ് ഗോവിന്ദന്റെ വിശദീകരണം.
മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം പ്രത്യേക ക്ഷണിതാക്കളുടെ പട്ടിക പുറത്തിറക്കുമെന്നും അതില്‍ വിഎസിന്റെ പേരുണ്ടാവുമെന്നും പാര്‍ട്ടി പത്രത്തില്‍ നല്കിയ അഭിമുഖത്തില്‍ ഗോവിന്ദന് പറയുന്നു. ക്ഷണിക്കപ്പെടേണ്ട നേതാക്കളുടെ കാര്യത്തില്‍ സിപിഎം തീരുമാനമെടുക്കുമ്പോള്‍ അതില്‍ ആദ്യ പേര് വിഎസിന്റേതാവും എന്നാണ് അഭിമുഖത്തില്‍ പറയുന്നത്. വിഎസ് നിലവില്‍ സംസ്ഥാന സമിതിയിലെ ക്ഷണിതാവല്ല എന്നു തന്നെയാണ്ഗോവിന്ദന് പറഞ്ഞതില്‍ നിന്ന് വ്യക്തമാകുന്നത്. സംസ്ഥാന സമ്മേളനത്തിന് ശേഷം പുറത്തിറക്കിയ സംസ്ഥാന സമിതി അംഗങ്ങളുടേയും ക്ഷണിതാക്കളുടേയും പട്ടികയിലും വിഎസ് ഇല്ല. വീണ ജോര്‍ജ് പോലും സംസ്ഥാന സമിതിയിലെ ക്ഷണിതാവായി മാറിയപ്പോഴാണ് സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവിനെ പാര്‍ട്ടി ചുമതലകളില്‍ നിന്നും ഒഴിവാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: