ഹോസ്പേട്ട്: രാജ്യത്തിനു തന്നെ നാണക്കേടുണ്ടാക്കിയ ഹംപി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുഖം രക്ഷിക്കാനുള്ള നടപടികളിലേക്കു കടന്നു. ടൂറിസം മേഖലയല്‍ സുരക്ഷ ശക്തമാക്കി. ഹോംസ്റ്റേകളിലും റിസോര്‍ട്ടുകളിലും വ്യാപകമായ റെയ്ഡ് നടത്തുന്നു. കൊപ്പലിലെ ഏത് ടൂറിസം മേഖലയിലും സന്ദര്‍ശിക്കുന്ന വിദേശ വിനോദസഞ്ചാരികള്‍ക്ക് ‘ഫോം സി’ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് എസ്പി രാമ അരസിദ്ദി പറഞ്ഞു. അതേസമയം വിദേശ വനിതക്കെതിരായ ആക്രമണത്തിനും ഹോട്ടലുകളിലെ നിരന്തര പരിശോധനകള്‍ക്കും പിന്നാലെ ഒട്ടേറെ വിനോദസഞ്ചാരികള്‍ ഹംപിയിലെ ബുക്കിംഗ് റദ്ദാക്കി മടങ്ങി. ഹോംസ്റ്റേകളില്‍ താമസിക്കുന്ന ഏതാണ്ട് എല്ലാവരും തന്നെ ഒഴിഞ്ഞുപോയതായാണ് റിപ്പോര്‍ട്ട്.
വിനോദസഞ്ചാരിയായ ഇസ്രായേലി യുവതിയെയും ഹോംസ്റ്റേ ഉടമയെയും മൂന്ന് പേര് കൂട്ടബലാത്സംഗം ചെയ്തത് വിനോദസഞ്ചാരികളില്‍ വലിയ സുരക്ഷാ ആശങ്കകളാണ് ഉയര്‍ത്തിയത്. ഒഡീഷയില്‍ നിന്നുള്ള മറ്റൊരു യാത്രക്കാരനെയും മറ്റ് രണ്ട് പേരെയും അക്രമികള്‍ കനാലിലേക്ക് തള്ളിയിട്ടു. ഇവരിലൊരാളെ മരിച്ച നിലയില്‍ കണ്ടെത്തി.
വ്യാഴാഴ്ച രാത്രി സഞ്ചാരികള്‍ നക്ഷത്രനിരീക്ഷണം നടത്തുന്നതിനിടെയാണ് സംഭവം.
ഹംപി ബലാത്സംഗ കേസിലെ ഒരു പ്രതിയെക്കൂടി ഇന്നലെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ 27 കാരനായ ശരണബസവയെയാണ് ചെന്നൈ ഗംഗാവതി റൂറല്‍ പോലീസ് അറസ്റ്റ് ചെയ്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: