Version 1.0.0
തൊടുപുഴ: കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന പി.സി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ മുസ്‌ളീം സംഘടനകള്‍ പരാതി നല്‍കും മുന്‍പേ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റാണ് തൊടുപുഴ പൊലീസില്‍ പി.സി ജോര്‍ജിനെതിരെ പരാതി നല്‍കിയത്. ഇതറിഞ്ഞതോടെ യൂത്ത് ലീഗ് ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കമ്മിറ്റി പാലാ DYSP ഓഫീസിലെത്തി പരാതി നല്‍കി.
കേരളത്തിലെ മീനച്ചില്‍ താലൂക്കില്‍ തന്നെ 400 ഓളം വരുന്ന പെണ്‍കുട്ടികളാണ് ലൗ ജിഹാദിന് ഇരയായതെന്ന കള്ള പ്രസ്താവനയാണ് മീഡിയവണ്‍ ചാനലില്‍ ജോര്‍ജ് നടത്തിയതെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‌റെ ആക്‌ഷേപം.
ഇന്നുവരെ കേരളത്തില്‍ ലൗ ജിഹാദിന്‌റെ പേരില്‍ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അവര്‍ അവകാശപ്പെടുന്നു. ഇതര മതവിശ്വാസികളെ തമ്മിലടിപ്പിക്കാന്‍ മനപ്പൂര്‍വ്വം നടത്തുന്നതാണ് ഇത്തരം പ്രസ്താവനകളെന്നും പരാതിയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക