India

മസ്ജിദിനു സമീപം പടക്കം പൊട്ടിച്ചത് ഇഷ്ടപ്പെട്ടില്ല ; ഭാരത് മാതാ കീ ജയ് വിളിച്ച് ഇന്ത്യൻ വിജയം ആഘോഷിച്ച യുവാക്കളെ അക്രമിച്ച് ഇസ്ലാമിസ്റ്റുകൾ

Published by

ഭോപ്പാൽ ; ചാമ്പ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കിയ ആവേശത്തിലാണ് ഇന്ത്യ . പടക്കം പൊട്ടിച്ചും, ജയ് ഹിന്ദ് മുഴക്കിയുമാണ് ഇന്ത്യക്കാർ ഈ വിജയം ആഘോഷിച്ചത് . എന്നാൽ മധ്യപ്രദേശിലെ മോവിൽ ഇന്ത്യൻ വിജയം ആഘോഷിച്ചവർക്കെതിരെ ആക്രമണമുണ്ടായി . ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പെട്ടെന്ന് ഒരു വലിയ കൂട്ടം അക്രമികൾ റോഡിൽ തടിച്ചുകൂടുന്നത് വീഡിയോയിൽ കാണാൻ കഴിയും. ആൾക്കൂട്ടം വസ്ത്രങ്ങൾ കൊണ്ട് മുഖം മറച്ചിരുന്നു. കൈയിൽ വടികളുമായി ഇവർ വന്നത്. മറുകൈയിൽ കല്ലുകൾ പിടിച്ച് ആഘോഷ റാലിയിൽ പങ്കെടുക്കുന്ന ആളുകൾക്ക് നേരെ എറിയുന്നു. പിന്നെ പാർക്ക് ചെയ്തിരിക്കുന്ന ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും അടുത്തേക്ക് നീങ്ങി വടികൊണ്ട് അവ തകർക്കാൻ തുടങ്ങുന്നു. കൂടുതൽ ആളുകൾ അവിടെ എത്തുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. സമീപത്ത് പാർക്ക് ചെയ്തിരുന്ന ഒരു കാർ നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തു.

ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ഇന്ത്യയുടെ വിജയത്തിനുശേഷം, നൂറിലധികം യുവാക്കൾ ബൈക്കുകളിൽ യുവജന ജാഥ നടത്തുകയായിരുന്നു. ഇതിനിടയിൽ ഇവർ ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം എന്നീ മുദ്രാവാക്യങ്ങളും മുഴക്കിയിരുന്നു. എന്നാൽ ജാഥ ജുമാ മസ്ജിദിന് സമീപം എത്തിയപ്പോൾ പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലി ഇസ്ലാമിസ്റ്റുകൾ വഴക്കുണ്ടാക്കി . പിന്നാലെ ജാഥയിൽ പങ്കെടുത്തവരെ പിടികൂടി അടിക്കാൻ തുടങ്ങി. മുന്നിൽ നിന്ന് ചിലർ കല്ലെറിയാനും തുടങ്ങി. സംഭവത്തി, പോലീസ് അന്വേഷണം ആരംഭിച്ചു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by