Kerala

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തൊഴിലവസരം: ഡെന്‍മാര്‍ക്ക് സംഘം നോര്‍ക്കയുമായി ചര്‍ച്ച നടത്തി

Published by

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ആരോഗ്യപ്രവര്‍ത്തകരെയുള്‍പ്പെടെ റിക്രൂട്ട്ചെയ്യുന്നതിനുളള സാധ്യതകള്‍ വിലയിരുത്തുന്നതിനായി ഇന്ത്യയിലെ ഡെന്‍മാര്‍ക്ക് എംബസി സ്ട്രാറ്റജിക് സെക്ടര്‍ കോ ഓപ്പറേഷന്‍ (എസ്.എസ്.സി) കൗണ്‍സിലര്‍ എമില്‍ സ്റ്റോവറിങ് ലൗറിറ്റ്സെന്റെ നേതൃത്വത്തിലുളള 11 അംഗ പ്രതിനിധിസംഘം നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു. രാവിലെ നോര്‍ക്ക സെന്ററിലെത്തിയ സംഘം നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി, റിക്രൂട്ട്മെന്റ് വിഭാഗം പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി. കെയര്‍ ഹോം സര്‍വ്വീസ് മേഖലയിലേയ്‌ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റ്, സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം, സ്‌കില്‍ പാര്‍ട്ണര്‍ഷിപ്പ് എന്നിവ ചര്‍ച്ച ചെയ്തു. ഡാനിഷും ഭാഷാഭേദമായ ഫ്ലമിഷ് ഭാഷാ പരിശീലനങ്ങള്‍ക്കും പ്രത്യേക സംവിധാനമൊരുക്കുന്നത് പരിഗണിക്കാമെന്ന് സംഘം അറിയിച്ചു. ഇതിനോടൊപ്പം ജര്‍മ്മന്‍ റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിള്‍ വിന്‍ കേരളയുടെ മാതൃകയില്‍ ഗവണ്‍മെന്റ് തലത്തിലുളള റിക്രൂട്ട്മെന്റാണ് ഉചിതമാവുകയെന്ന് അജിത് കോളശ്ശേരിയും ചര്‍ച്ചയില്‍ അറിയിച്ചു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by