പരുന്തുംപാറ: ഇടുക്കി ജില്ലയിലെ പരുന്തുംപാറയിലെ കയ്യേറ്റ ഭൂമിയില്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കുരിശ് റവന്യൂ അധികൃതര്‍ മുറിച്ചുമാറ്റി. പീരുമേട് തഹസീല്‍ദാറിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നുമണിക്കൂറോളമെടുത്താണ് ഭീമന്‍ കുരിശ് കയ്യേറ്റഭൂമിയില്‍ നിന്ന് നീക്കിയത്. പോലീസ് സംഘമെത്തി സുരക്ഷയൊരുക്കിയാണ് റവന്യൂനടപടി പൂര്‍ത്തിയാക്കിയത്. പ്രദേശത്ത് രണ്ടുമാസത്തേക്ക് നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്.
സമീപത്തെ റിസോര്‍ട്ട് അടക്കം കയ്യേറ്റ ഭൂമിയിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒഴിപ്പിക്കല്‍ നോട്ടീസുകള്‍ നല്‍കിയിരുന്നു. പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് സ്റ്റോപ്പ് മെമ്മോയും നല്‍കിയതാണ്. പ്രത്യക സംഘത്തെ നിയോഗിച്ച് റവന്യൂ ഭൂമിയുടെ സര്‍വ്വേ നടപടികള്‍ തുടരുന്നതിനിടെയാണ് കോണ്‍ക്രീറ്റ് കുരിശ് കണ്ടെത്തുന്നത്. മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും നിയമസഭയില്‍ പ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് കുരിശ് നീക്കം ചെയ്യാന്‍ റവന്യൂ വകുപ്പ് നിര്‍ബന്ധിതമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക