Entertainment

ജയം രവിയും അസിനും നദിയയും തകർത്താടിയ “എം കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി” വീണ്ടും വരുന്നു!

Published by

രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ് ട്രെൻഡ് സ്റ്റാറായി പ്രേക്ഷകരെ ഒന്നടങ്കം വശീകരിച്ച മെഗാ ഹിറ്റ് സിനിമയാണ് ജയം രവിയെ നായകനാക്കി മോഹൻ രാജ ( ജയം രാജ ) സംവിധാനം ചെയ്‌ത “എം.കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി “. പല അഭിനേതാക്കൾക്കും വഴിത്തിരിവായ ഒരു സിനിമ കൂടിയായിരുന്നു ഇത് . അസിൻ തമിഴിൽ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം. നദിയാ മൊയ്‌തു അമ്മയായി, ശക്‌തമായ മഹാലക്ഷ്‌മി എന്ന കഥാപാത്രവുമായി ഒരിടവേളക്ക് ശേഷം തിരിച്ചു വരവ് നടത്തിയ ചിത്രം എന്നിങ്ങനെ ഒട്ടേറെ സവിശേഷതകൾ ഈ സിനിമക്കുണ്ട് . ഫിലിം എഡിറ്റർ മോഹൻ നിർമ്മിച്ച “എം .കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി ” മാർച്ച് 14 – ന് പുനപ്രദർശനത്തിന് തയ്യാറെടുക്കുക്കയാണ് .

ബോക്സിങ്ങിന്റെ പശ്ചാത്തലത്തിൽ ആക്‌ഷൻ, പ്രണയം, നർമ്മം, ദുരൂഹത, വൈകാരികത എന്നിവ ചേരുംപടി ചേർത്ത് ആബാലവൃദ്ധം കാണികളേയും ആകർഷിക്കും വിധം മോഹൻ രാജ അണിയിച്ചൊരുക്കിയ “എം .കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി” ക്ക് അന്ന് ലോകമെമ്പാടും വൻ സ്വീകരണമാണ് ലഭിച്ചത് . ഒരു തമിഴ് യുവാവും മലയാളി പെൺകുട്ടിയും തമ്മിലുള്ള പ്രണയത്തിന്റെ അകമ്പടിയോടെയായിരുന്നു ചിത്രത്തിന്റെ കഥാപ്രയാണം. ശ്രീകാന്ത് ദേവ സംഗീതം നൽകി ചിട്ടപ്പെടുത്തിയ ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളായിരുന്നു എന്നതും, ഇന്നും അവ ശ്രോതാക്കളുടെ പ്രിയപ്പെട്ട ആൽബമാണെന്നതും ശ്രദ്ധേയമാണ്.

രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും പ്രദർശനത്തിന് എത്തുമ്പോൾ പ്രേക്ഷകർ ചിത്രത്തിനെ അതേ ആവേശത്തോടെ സ്വീകരിക്കാൻ കാത്തിരിക്കയാണ്. അതിന്റെ ദൃഷ്ടാന്തമാണ്‌ റീ റീലീസ് തിയ്യതി പ്രഖ്യാപിച്ചപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ ലഭിച്ച സ്വീകരണം . ആലപ്പുഴ, പൊള്ളാച്ചി, ചെന്നൈ, ഹൈദരാബാദ്, മലേഷ്യാ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ഈ ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ പ്രകാശ് രാജ്, ഐശ്വര്യ, വിവേക്, ‘വെണ്ണിറ ആടൈ’ മൂർത്തി, ടി .പി .മാധവൻ, ജ്യോതി ലക്ഷ്‌മി എന്നിവരാണ്.

മാർച്ച് 14 -ന് വീണ്ടും പ്രദർശനത്തിനെത്തുന്ന “എം.കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി “ഡ്രീം ബിഗ് ഫിലിംസ് കേരളത്തിൽ റിലീസ് ചെയ്യും.

സി .കെ .അജയ് കുമാർ , പി ആർ ഒ

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക